വിവാദ നായനാര്‍ പ്രതിമ മൂടിക്കെട്ടി; നടപടി സന്ദര്‍ശകര്‍ ഫോട്ടോ പകര്‍ത്തി പ്രചരിപ്പിക്കുന്നത് ഒഴിവാക്കാന്‍

നായനാരുടെ പ്രശസ്തമായ ചിത്രത്തിന്റെ മാതൃകയിലാണ് പ്രതിമ രൂപകല്‍പ്പന ചെയ്തത്
വിവാദ നായനാര്‍ പ്രതിമ മൂടിക്കെട്ടി; നടപടി സന്ദര്‍ശകര്‍ ഫോട്ടോ പകര്‍ത്തി പ്രചരിപ്പിക്കുന്നത് ഒഴിവാക്കാന്‍

കണ്ണൂര്‍; കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ സ്ഥാപിച്ച മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പ്രതിമ വിവാദങ്ങളെത്തുടര്‍ന്ന് മൂടിക്കെട്ടി. നായനാരുടെ രൂപവുമായി പ്രതിമയ്ക്ക് സാദൃശ്യമില്ലെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് മിനുക്കു പണികള്‍ക്ക് വേണ്ടി പ്രതിമ മൂടിക്കെട്ടിയത്. ഒരാഴ്ച കഴിഞ്ഞു മാത്രമേ മിനുക്കു പണികള്‍ ആരംഭിക്കുകയൊള്ളൂ എന്നാല്‍ അത്ര ദിവസം അക്കാദമി സന്ദര്‍ശിക്കുന്നവര്‍ ഫോട്ടോ പകര്‍ത്തി പ്രചരിപ്പിക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് പ്രതിമ മൂടിക്കെട്ടിയത്. 

നായനാരുടെ പ്രശസ്തമായ ചിത്രത്തിന്റെ മാതൃകയിലാണ് പ്രതിമ രൂപകല്‍പ്പന ചെയ്തത്. എന്നാല്‍ ആ ചിത്രവുമായി പ്രതിമയ്ക്ക് സാദൃശ്യമില്ലെന്ന് ആരോപണം ഉയര്‍ന്നത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതിമയില്‍ മിനുക്കു പണി നടത്താന്‍ തീരുമാനിച്ചത്. പ്രതിമ സ്ഥാപിച്ച പീഠത്തിന്റെ ഉയരം കുറക്കണം. അതിനുവേണ്ടി പ്രതിമ ഇളക്കി താഴെവെക്കേണ്ടിവരും. 

അതിനിടെ ഇന്ത്യയില്‍ മറ്റൊരിടത്തുമില്ലാത്ത വിപുലമായ അക്കാദമി സമുച്ചയം കാണാന്‍ സന്ദര്‍ശകരുടെ എണ്ണം പെരുകിവരുന്നതും സംഘാടകരെ കുഴക്കുന്നുണ്ട്. പ്രതിമയുടെ മിനുക്കുപണികള്‍ പൂര്‍ത്തിയാക്കുന്നതുവരെ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും അലോചനയിലുണ്ട്. അതിനിടെ പ്രതിമ വിവാദം കത്തിച്ചത് പാര്‍ട്ടി നേതൃത്വത്തിന് പങ്കുണ്ടെന്നാണ് ഒരു വിഭാഗം കുറ്റപ്പെടുത്തുന്നത്. പ്രതിമയുടെ പോരായ്മ ആദ്യ ദിവസം തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് നേതൃത്വം അവഗണിച്ചതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമായതെന്നാണ് ആരോപണം. എന്നാല്‍ പ്രതിമയുടെ പോരായ്മകള്‍ തീര്‍ത്തുകൊടുക്കുമെന്ന് ശില്‍പ്പി ഉറപ്പു നല്‍കിയിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com