തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു ജില്ലാ കലക്ടര്‍മാര്‍ക്കു മാറ്റം. ആലപ്പുഴ ജില്ലാ കലക്ടര്‍ ടിവി അനുപമയെ തൃശൂര്‍ കലക്ടറായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
പത്തനംതിട്ട കലക്ടര്‍ ഡി ബാലമുരളിയെ പാലക്കാട് കലക്ടറായി നിയമിച്ചു. വയനാട്, തൃശൂര്‍ കലക്ടര്‍മാരെയും സ്ഥലം മാറ്റി. പത്തനംതിട്ട ജില്ലാ കലക്ടറെ അടുത്തിടെയാണ് മാറ്റി നിയമിച്ചത്. രണ്ടാഴ്ച തികയും മുമ്പാണ് വീണ്ടും മാറ്റം.
ഗതാഗത മന്ത്രിയായിരുന്ന തോമസ് ചാണ്ടിയുടെ കയ്യേറ്റത്തിനെതിരെ റിപ്പോര്‍ട്ട് നല്‍കിയതിലൂടെ വിവാദത്തിലായിരുന്നു ടിവി അനുപമ. ഈ റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചതാണ് മന്ത്രിസ്ഥാനത്തുനിന്ന് രാജിവയ്ക്കാന്‍ ഇടയാക്കിയത്. കലക്ടറുടെ റിപ്പോര്ട്ടിനതെിരെ മന്ത്രി കോടതിയെ സമീപിച്ചത് കോടതിയില്‍നിന്ന് രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ