കൊല്ലം : ശബരിമല വിഷയത്തില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍എസ്പി. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡനാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തു വന്നത്. കേരളത്തിലെ കോണ്‍ഗ്രസിന് വോട്ടുമാത്രമായി ചിന്ത, നിലപാടില്ലെന്ന് ചന്ദ്രചൂഡന് തുറന്നടിച്ചു.
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിനെപ്പോലെ പതറിപ്പോയ പാര്‍ട്ടി വേറെയില്ല. കോണ്‍ഗ്രസ് പക്വവും ശക്തവുമായ നിലപാടെടുക്കാത്തത് ഘടകകക്ഷികള്‍ക്ക് ക്ഷീണമാണെന്നും ചന്ദ്രചൂഡന് പറഞ്ഞു.
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രത്യക്ഷ സമരത്തില്‍ ആര്‍എസ്പി സജീവപങ്കാളിത്തമില്ലാതെ ഒഴിഞ്ഞുനില്‍ക്കുകയാണ്. എന്നാല്‍ സമരത്തിനെതിരെ പരസ്യ പ്രതികരണം നടത്താന്‍ കേരളത്തിലെ ആര്‍എസ്പി നേതാക്കള്‍ തയ്യാറായിരുന്നില്ല. ഇതിനിടെയാണ് കോണ്‍ഗ്രസ് നിലപാടിനെ വിമര്‍ശിച്ച് ദേശീയ ജനറല്‍ സെക്രട്ടറി ചന്ദ്രചൂഡന് രംഗത്തെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ