പിസി  ജോര്‍ജ് നേരിട്ട് ഹാജരാകണം; അഭിഭാഷകനെ മടക്കി വനിതാ കമ്മീഷന്‍

ജോര്‍ജ് എത്തിയിട്ടുണ്ടോ എന്ന് ഫോണ്‍ മുഖാന്തരം ആരാഞ്ഞ കമ്മിഷന്‍ അഭിഭാഷകനാണെങ്കില്‍ കാണാന്‍ താല്‍പര്യമില്ലെന്നു പറഞ്ഞ് മടക്കി അയക്കുകയായിരുന്നു
പിസി  ജോര്‍ജ് നേരിട്ട് ഹാജരാകണം; അഭിഭാഷകനെ മടക്കി വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീയെ, അവഹേളിച്ച കേസില്‍ പി.സി. ജോര്‍ജ് എംഎല്‍എ നേരിട്ടുഹാജരാകണമെന്ന് ദേശീയ വനിതാ കമ്മീഷന്‍. പിസി ജോര്‍ജ്ജിന്റെ അഭിഭാഷകനെ കാണാന്‍ രേഖാ ശര്‍മ്മ തയ്യാറായില്ല. പലവട്ടം ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ഹാജരാകാത്തതിനെ തുടര്‍ ന്നാണ് വനിതാ കമ്മീഷന്റെ താക്കീത്.

ഇന്നലെയാണ് പിസി ജോര്‍ജ്ജിന്റെ അഭിഭാഷകന്‍ അഡോള്‍ഫ് മാത്യു കമ്മീഷന്‍ ആസ്ഥാനത്ത് എത്തിയെങ്കിലും കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ കാണാന്‍ അനുമതി നല്‍കിയില്ല. ജോര്‍ജ് എത്തിയിട്ടുണ്ടോ എന്ന് ഫോണ്‍ മുഖാന്തരം ആരാഞ്ഞ കമ്മിഷന്‍ അഭിഭാഷകനാണെങ്കില്‍ കാണാന്‍ താല്‍പര്യമില്ലെന്നു പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. നിയമലംഘനമാണിതെന്ന് അഭിഭാഷകന്‍ വാദിച്ചപ്പോള്‍ മറുപടി ഓഫിസില്‍ എല്‍പ്പിച്ചു മടങ്ങിക്കോളൂ എന്നായിരുന്നു പ്രതികരണം.

സമാന പരാതിയില്‍ കുറവിലങ്ങാട് പൊലീസ് സ്‌റ്റേഷനില്‍ തന്റെ പേരില്‍ ക്രിമിനല്‍ കേസുണ്ടെന്നും ഇതു നിലനില്‍ക്കെ, ഇക്കാര്യത്തില്‍ മറ്റാര്‍ക്കും വിശദീകരണം നല്‍കാനാവില്ലെന്നും ജോര്‍ജിന്റെ അഭിഭാഷകന്‍ എഴുതി നല്‍കി. ഇതിനു ഭരണഘടനയുടെ പിന്തുണ ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വാറന്റടക്കമുള്ള നടപടികള്‍ക്ക് അധികാരമുണ്ടെന്നിരിക്കെ കമ്മിഷന്‍ ഇനി എന്തു നിലപാടു സ്വീകരിക്കുമെന്നു വ്യക്തമല്ല. ഇക്കാര്യത്തില്‍ അധ്യക്ഷ രേഖ ശര്‍മ പ്രതികരിച്ചിട്ടില്ല. രണ്ടു തവണ സമയം അനുവദിച്ചിട്ടും ജോര്‍ജ് ഒഴിഞ്ഞുമാറിയതില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് ഇന്നെത്തണമെന്ന് അന്ത്യശാസനം നല്‍കിയിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com