ശബരിമല: ഇന്ത്യൻ ഫുട്ബോൾ മുൻ താരം ഐ എം വിജയൻ ശബരിമല സന്നിധാനത്ത് സുരക്ഷാ ചുമതലയിൽ. തൃശൂര്‍ കെ.എ.പി ഒന്നിലെ സി.ഐയായ ഇദ്ദേഹം ശബരിമല സന്നിധാനത്ത് നവംബര്‍ 30വരെയുള്ള പൊലീസിന്റെ ആദ്യഘട്ട ഡ്യൂട്ടിക്കായാണ് എത്തിയിട്ടുള്ളത്. ശരംകുത്തിയിലാണ് വിജയന് ചുമതല നൽകിയിട്ടുള്ളത്.
മുമ്പും മണ്ഡലകാലത്ത് ശബരിമലയില്‍ ഡ്യൂട്ടിക്ക് എത്തിയിട്ടുണ്ട്. ഫുട്ബാള്‍ പോലെ പ്രിയപ്പെട്ടതാണ് തന്റെ പൊലീസ് ജോലിയുമെന്ന് വിജയന് പറഞ്ഞു. ഫുട്ബോളിന് പിന്നാലെ സിനിമയിലും തിളങ്ങിയ താരമാണ് ഐഎം വിജയൻ.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ