നീലക്കുറിഞ്ഞി പറിച്ചു വാഹനത്തില്‍ സൂക്ഷിച്ചു; 2000 രൂപ പിഴ

നീലക്കുറിഞ്ഞി പറിച്ചു വാഹനത്തില്‍ സൂക്ഷിച്ച വിനോദസഞ്ചാരികളെ വനവകുപ്പ് പിഴയടപ്പിച്ചു
നീലക്കുറിഞ്ഞി പറിച്ചു വാഹനത്തില്‍ സൂക്ഷിച്ചു; 2000 രൂപ പിഴ

ഇടുക്കി: നീലക്കുറിഞ്ഞി പറിച്ചു വാഹനത്തില്‍ സൂക്ഷിച്ച വിനോദസഞ്ചാരികളെ വനവകുപ്പ് പിഴയടപ്പിച്ചു. എറണാകുളത്തുനിന്നെത്തിയ വിനോദസഞ്ചാര സംഘം വാഹനത്തില്‍ സൂക്ഷിച്ചിരുന്ന നീലക്കുറിഞ്ഞി പയസ് നഗര്‍ ചെക്‌പോസ്റ്റില്‍ പരിശോധനയ്ക്കിടെയാണ് കണ്ടെത്തിയത്. 

തുടര്‍ന്ന് വനപാലകര്‍ 2000 രൂപ പിഴ ഈടാക്കി. പയസ്‌നഗര്‍ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വി. ഗീവറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് പിഴ ഈടാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com