ശബരിമല സ്ത്രീപ്രവേശനം: സര്‍ക്കാര്‍ ചെകുത്താനും കടലിനുമിടയിലെന്ന് കടകംപള്ളി

എന്തുകൊണ്ടാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പാതിരാത്രിയില്‍ പൊലീസ് സംരക്ഷണയില്‍ മലയിറങ്ങേണ്ടി വന്നതെന്ന് കടകംപള്ളി
ശബരിമല സ്ത്രീപ്രവേശനം: സര്‍ക്കാര്‍ ചെകുത്താനും കടലിനുമിടയിലെന്ന് കടകംപള്ളി


തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ ചെകുത്താനും കടലിനുമിടയിലെ അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാരെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരു ഭാഗത്ത് സുപ്രിം കോടതി വിധി നടപ്പാക്കാനുള്ള ബാധ്യത, സംഘര്‍ഷാത്മകമായ പ്രതിഷേധം. ഇതിനിടയിലാണ് സര്‍ക്കാരെന്ന് മന്ത്രി പറഞ്ഞു.

ശബരിമലയില്‍ ഫാസിസം അതിന്റെ തീവ്രതയില്‍ ആക്രമണം അഴിച്ചുവിടുകയാണെന്ന് കടംപള്ളി പറഞ്ഞു. പരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലാണ് ശബരിമലയില്‍ പ്രതിഷേധം നടക്കുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ് അവരുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ ശബരിമലയില്‍ അവര്‍ സമവായം ആഗ്രഹിക്കുന്നില്ലെന്ന് കടകംപള്ളി കുറ്റപ്പെടുത്തി.

എന്തുകൊണ്ടാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പാതിരാത്രിയില്‍ പൊലീസ് സംരക്ഷണയില്‍ മലയിറങ്ങേണ്ടി വന്നതെന്ന് കടകംപള്ളി ചോദിച്ചു. ജീവനില്‍ കൊതിയുള്ളതുകൊണ്ടാണ് അതു ചെയ്യേണ്ടിവന്നത്. ഉപകരണങ്ങള്‍ നശിപ്പിക്കപ്പെട്ടാല്‍ വന്‍ നഷ്ടമുണ്ടാവുമെന്നു വന്നപ്പോള്‍ പിന്‍വാങ്ങേണ്ടി വന്നു. ശബരിമലയില്‍ അതാണ് സാഹചര്യം. അക്രമം ലക്ഷ്യമിട്ടാണ് സംഘപരിവാര്‍ അവിടെ പ്രവര്‍ത്തിക്കുന്നതെന്ന് കടകംപള്ളു കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com