തിരുവനന്തപുരം: പ്രളയത്തെ തുടർന്നു പാസ്പോർട്ട് നഷ്ടപ്പെട്ടവർക്കായി ഞായറാഴ്ച സൗജന്യ പാസ്പോർട്ട് ക്യാംപ് നടത്തുന്നു. ചെങ്ങന്നൂരിലും തൃപ്പൂണിത്തുറയിലുമാണ് പാസ്പോർട്ട് ക്യാംപ്. പ്രളയത്തെ തുടർന്ന് പാസ്പോർട്ട് നഷ്ടപ്പെട്ടവർക്കും കേടുപാടുകൾ സംഭവിച്ചവർക്കും ഇവിടങ്ങളിലെ പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിൽ എത്താം. ഓണ്‍ലൈൻ വഴി അപേക്ഷ സമർപ്പിച്ച് റഫറൻസ് നമ്പർ എടുത്ത ശേഷമാണ് സേവാ കേന്ദ്രത്തിലേക്ക് എത്തേണ്ടത് അധികൃതർ അറിയിച്ചു. എല്ലാ ജില്ലാക്കാർക്കും ക്യാംപിൽ പങ്കെടുക്കാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ