ചെങ്ങന്നൂര്‍: കാറില്‍ ബൈക്ക് ഇടിച്ചെന്ന് ആരോപിച്ചു ടാക്സി ഡ്രൈവര്‍ ബൈക്കിന്റെ താക്കോലൂരിയപ്പോള് ഹാന്‍ഡിലിനു പൂട്ടുവീണ ബൈക്കില്‍ നിന്നു വീണ വീട്ടമ്മ കെഎസ്ആര്‍ടിസി ബസ് കയറി മരിച്ചു. ചെങ്ങന്നൂര്‍ പ്രാവിന്കൂട് ജംക്ഷനിലാണു സംഭവം. ഇരവിപേരൂര്‍ നന്നൂര്‍ വാഴക്കാലാമലയില്‍ രവീന്ദ്രന് നായരുടെ ഭാര്യ ആനന്ദവല്ലിയാണ് (56) മരിച്ചത്.
മകന് ഓടിച്ച ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ആനന്ദവല്ലി. കാറിനു പിന്നില്‍ ബൈക്ക് ഇടിച്ചെന്ന് ആരോപിച്ചു ഡ്രൈവര്‍ കാര്‍ നിര്‍ത്തി ഇറങ്ങി ബൈക്കിന്റെ താക്കോല്‍ എടുത്തു. ഈ സമയം ഹാന്‍ഡിലിനു പൂട്ടു വീണെന്നും ഇതോടെ മറിഞ്ഞ ബൈക്കില്‍ നിന്ന് ആനന്ദവല്ലി റോഡില്‍ വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ടാക്സി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ