മലപ്പുറം: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുടെ നഗ്ന ഫോട്ടോ വാങ്ങിയതിന് ശേഷം ബ്ലാക്മെയില്‍ ചെയ്ത പത്തൊമ്പതുകാരന് പൊലീസ് പിടിയില്‍. കൊല്ലം ആദിനാട് സ്വദേശി നിഷാന്താണ് മലപ്പുറം കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായത്.
നഗ്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവ് പെണ്‍കുട്ടിയുടെ പക്കല്‍ നിന്നും 15,000 രൂപ തട്ടിയെടുത്തിരുന്നു. നിഷാന്ത് 25,000 രൂപ കൂടി ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ വീണ്ടും ബ്ലാക് മെയില്‍ ചെയ്തു. ഇതോടെ പെണ്‍കുട്ടി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ