മുദ്രപത്രങ്ങളുമായി സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഇനി ഇങ്ങോട്ടേക്ക് വരേണ്ട...; സര്‍ട്ടിഫിക്കറ്റുകളെല്ലാം ഓണ്‍ലൈനാക്കി തിരുവനന്തപുരം നഗരസഭ

സര്‍ട്ടിഫിക്കറ്റുകള്‍ക്കായി മുദ്രപത്രങ്ങളുമായി ഇനി നഗരസഭയില്‍ കയറി ഇറങ്ങേണ്ട
മുദ്രപത്രങ്ങളുമായി സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഇനി ഇങ്ങോട്ടേക്ക് വരേണ്ട...; സര്‍ട്ടിഫിക്കറ്റുകളെല്ലാം ഓണ്‍ലൈനാക്കി തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം:  സര്‍ട്ടിഫിക്കറ്റുകള്‍ക്കായി മുദ്രപത്രങ്ങളുമായി ഇനി നഗരസഭയില്‍ കയറി ഇറങ്ങേണ്ട. ആധുനികവത്കരണത്തിന്റെ ഭാഗമായി നഗരസഭയില്‍ നിന്നുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളും ഇനിമുതല്‍ ഓണ്‍ലൈനായി ലഭ്യമാക്കിയിരിക്കുയാണ് തിരുവനന്തപുരം നഗരസഭ.1995 മുതലുള്ള സര്‍ട്ടിഫിക്കറ്റുകളാണ് ഓണ്‍ലൈനിലൂടെ ലഭ്യമാകുന്നത്. 1970 മുതലുള്ളവ ഓണ്‍ലൈനാക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണ്.

ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ക്കായാണ് ആളുകള്‍ ഏറെയും നഗരസഭാ ആസ്ഥാനത്ത് കയറി ഇറങ്ങുന്നത്. ഇനിമുതല്‍ അപേക്ഷിച്ചുകഴിഞ്ഞാല്‍ വീട്ടിലിരുന്നും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും നിമിഷനേരം കൊണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ നേടാം.

നഗരസഭയുടെ വെബ്‌സൈറ്റില്‍ കാണുന്ന ബര്‍ത്ത് ആന്‍ഡ് ഡെത്ത് എന്ന ഓപ്ഷനിലൂടെയാണ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷിക്കേണ്ടത്. തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും ആവശ്യമുള്ളവര്‍ മാത്രം നഗരസഭയില്‍ എത്തിയാല്‍ മതി.

ആവശ്യമായ രേഖകള്‍ നല്‍കി കഴിഞ്ഞാല്‍ തിരുത്തല്‍ വരുത്തിയ സര്‍ട്ടിഫിക്കറ്റ് ഒരാഴ്ചയ്ക്കുള്ളില്‍ ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യാം. ദിവസേന നൂറുകണക്കിന് ആളുകളാണ് പുതുതായി വിവിധ സര്‍ഫിക്കറ്റുകള്‍ക്ക് വേണ്ടി നഗരസഭയിലെത്തുന്നത്. ഓണ്‍ലൈന്‍ സംവിധാനം നടപ്പായതോടെ വിഭാഗത്തില്‍ ജോലിനോക്കുന്ന 26 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ മറ്റു വിഭാഗങ്ങളിലേക്ക് വിന്യസിക്കാനും സാധിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com