ഇന്ധനവില വര്‍ധന തുടരുന്നു ; പെട്രോളിന് 22 പൈസയും ഡീസലിന് 19 പൈസയും കൂടി

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 86.6 രൂപയാണ് വില. ഡീസലിന് 79.66 രൂപയും
ഇന്ധനവില വര്‍ധന തുടരുന്നു ; പെട്രോളിന് 22 പൈസയും ഡീസലിന് 19 പൈസയും കൂടി


തിരുവനന്തപുരം : ഇന്ധന വിലയില്‍ ഇന്നും വര്‍ധന. പെട്രോളിന് 22 പൈസയും ഡീസലിന് 19 പൈസയുമാണ് ഇന്ന് കൂടിയത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില 85.09 രൂപയാണ്. ഡീസലിനാകട്ടെ 78.15 രൂപയും. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 86.6 രൂപയാണ് വില. ഡീസലിന് 79.66 രൂപയും. കോഴിക്കോട് പെട്രോളിനും ഡീസലിനും യഥാക്രമം 85.36 ഉം, 78.51 ഉം ആണ് വില.

രാജ്യത്ത് ഇന്ധനവില ഏറ്റവും അധികമുള്ള മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 90.57 രൂപയായി ഉയര്‍ന്നു. ഡീസലിനാകട്ടെ 79 രൂപയാണ് ഇന്നത്തെ വില. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് 83.22 രൂപയായും, ഡീസലിന് 74.42 രൂപയായും ഉയര്‍ന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com