കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജ്; മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, യുയു ലളിത് എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്.
കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജ്; മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡെല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളില്‍ ക്രമവിരുദ്ധമായി പ്രവേശനം നേടി എന്ന് കണ്ടത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി റദ്ദാക്കിയ വിദ്യാര്‍ത്ഥി പ്രവേശനം മറികടക്കാന്‍  സംസ്ഥാന സര്‍ക്കാര്‍ കൊണ്ട് വന്ന നിയമത്തിന് എതിരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, യുയു ലളിത് എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്.

201617 അധ്യയന വര്‍ഷം അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളെജില്‍ പ്രവേശനം നേടിയ 150 വിദ്യാര്‍ത്ഥികളുടെയും കരുണ മെഡിക്കല്‍ കോളെജിലെ 30 വിദ്യാര്‍ത്ഥികളുടെയും പ്രവേശനം ചട്ട വിരുദ്ധമാണെന്ന് പ്രവേശന മേല്‍നോട്ട സമിതി കണ്ടെത്തിയിരുന്നു.

 2017 ല്‍ ഈ വിദ്യാര്‍ത്ഥികളുടെ പ്രവേശനം സുപ്രിം കോടതി റദ്ദാക്കി. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനം സാധ്യമാക്കാനായി സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മ്മാണം കൊണ്ട് വന്നിരുന്നു. സുപ്രിം കോടതി വിധി മറികടക്കാനായി സര്‍ക്കാര്‍ കൊണ്ടു വന്ന നിയമത്തെ ചോദ്യം ചെയ്താണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com