ഡൽഹി ഡെയർ ഡെവിൾസിനെ തകർത്ത് കിങ്സ് ഇലവൻ പഞ്ചാബിന് വിജയം

ഐ.പി.എല്ലിൽ ഡൽ​ഹി ഡെയർ ഡെവിൾസിനെതിരായ മത്സരത്തിൽ കിംഗ്സ് ഇലവൻ പ‌ഞ്ചാബിന് വിജയം- കെഎല്‍ രാഹുലാണ് വിജയശില്‍പ്പി 
ഡൽഹി ഡെയർ ഡെവിൾസിനെ തകർത്ത് കിങ്സ് ഇലവൻ പഞ്ചാബിന് വിജയം

ചണ്ഡീഗഡ്: ഐ.പി.എല്ലിൽ ഡൽ​ഹി ഡെയർ ഡെവിൾസിനെതിരായ മത്സരത്തിൽ കിംഗ്സ് ഇലവൻ പ‌ഞ്ചാബിന് വിജയം. കെഎൽ രാഹുലിന്റെ അതിവേ​ഗ അർധ സെ‍ഞ്ച്വുറി നേട്ടമാണ് കിങ്സ് ഇലവന് അനായാസ ജയം സമ്മാനച്ചത്. ഡൽഹി ഉയർത്തിയ 167 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് മറികടന്നു. 16 പന്തില്‍ 51 റണ്‍സടിച്ച രാഹുലും 33 പന്തില്‍ 50 റണ്‍സടിച്ച കരുണ്‍ നായരും ചേര്‍ന്നാണ് പഞ്ചാബിന്റെ ജയം അനായാസമാക്കിയത്. സ്‌കോര്‍ ഡല്‍ഹി 20 ഓവറില്‍ 166/7, പഞ്ചാബ് 18.5 ഓവറില്‍ 167/4.

3.2 ഓവറില്‍ ആദ്യ വിക്കറ്റ് വീഴുമ്പോള്‍ പഞ്ചാബ് 57 റണ്‍സില്‍ എത്തിയിരുന്നു. 7 റണ്‍സെടുത്ത മയാങ്ക് അഗര്‍വാളാണ് ആദ്യം പുറത്തായത്. പിന്നാലെ രാഹുലും വീണു. 14 പന്തില്‍ ഐപിഎല്ലിലെ അതിവേഗ അര്‍ധസെഞ്ചുറികുറിച്ച രാഹുല്‍ 16 ന്തില്‍ 51 റണ്‍സെടുത്ത് പുറത്താവുമ്പോള്‍ പവര്‍പ്ലേ ഓവറുകള്‍ ബാക്കിയായിരുന്നു

22 പന്തില്‍ 12 റണ്‍സ് മാത്രമെടുത്ത യുവരാജ് നിരാശപ്പെടുത്തിയെങ്കിലും കരുണ്‍ നായരും ഡേവിഡ് മില്ലറും(24 നോട്ടൗട്ട്), സ്‌റ്റോയിനിസും(22 നോട്ടൗട്ട്) ചേര്‍ന്ന് പഞ്ചാബിന് അനായാസ ജയം സമ്മാനിച്ചു.  ഒരോവറില്‍ 24 റണ്‍സടക്കം നാലവറില്‍ 46 റണ്‍സ് വഴങ്ങിയ അമിത് മിശ്രയാണ് ഡല്‍ഹി നിരയില്‍ രാഹുലിന്റെ പ്രഹരശേഷി ഏറ്റവും കൂടുതല്‍ അനുഭവിച്ചത്‌

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനറങ്ങിയ ഡെയർ ഡെവിൾസ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തു. 42 പന്തിൽ 55 റൺസെടുത്ത ഗൗതം ഗംഭീറിന്റെ ബാറ്റിംഗായിരുന്നു ഡൽഹിക്ക് കരുത്ത് പകർന്നത്. റിഷഭ് പന്ത് 13 പന്തിൽ നാല് ബൗണ്ടറികൾ അടക്കം 28 റൺസെടുത്ത് ക്ഷണത്തിൽ സ്കോർ ഉയർത്തി. വാലറ്റത്ത് ക്രിസ് മോറിസ് 16 പന്തിൽ 274 റൺസെടുത്തതും ഡൽഹിക്ക് തുണയായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com