വിടി ബല്‍റാം യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ? ബല്‍റാം അടക്കം കേരളത്തില്‍ നിന്ന് നാലു പേര്‍ പരിഗണനയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th April 2018 10:37 AM  |  

Last Updated: 12th April 2018 10:37 AM  |   A+A-   |  


ന്യൂഡല്‍ഹി : യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വിടി ബല്‍റാം അടക്കം കേരളത്തില്‍ നിന്ന് നാലു പേര്‍ പരിഗണനയില്‍. ബല്‍റാമിനെ കൂടാതെ, റോജി എം ജോണ്‍, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നിവരാണ് പട്ടികയിലുള്ളത്. ഇവരോട് വെള്ളി, ശനി ദിവസങ്ങളില്‍ ദേശീയ നേതൃത്വം നടത്തുന്ന സംവാദത്തിലും അഭിമുഖത്തിലും പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. 

ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഇരുപതോളം പേരെയാണ് അഭിമുഖത്തിന് ക്ഷണിച്ചിട്ടുള്ളത്. കോണ്‍ഗ്രസിന്റെ യുവജനസംഘടനകളില്‍ അഖിലേന്ത്യാ, സംസ്ഥാന തലങ്ങളില്‍ കഴിവ് തെളിയിച്ചവരെയാണ് അഭിമുഖ പരീക്ഷയ്ക്ക് ക്ഷണിച്ചിട്ടുള്ളത്. 

ഹൈബിയും റോജിയും എന്‍എസ്‌യുഐ മുന്‍ ദേശീയ പ്രസിഡന്റുമാരാണ്. ഷാഫി പറമ്പില്‍ നിലവില്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാണ്. അമരീന്ദര്‍ സിംഗ് രാജയാണ് ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ്.