വനംവകുപ്പിന്റെ കാമറയില്‍ പുലിയും കടുവയും: ഭീതിയില്‍ ഒരു ഗ്രാമം

വനസംരക്ഷണ സമിതി പ്രവര്‍ത്തകനെ കടുവ തിന്നതിനെ  തുടര്‍ന്ന് കടുവയുടെ നീക്കങ്ങള്‍ മനസിലാക്കുന്നതിനായി പല ഭാഗങ്ങളില്‍ കാമറ സ്ഥാപിച്ചിരുന്നു.
വനംവകുപ്പിന്റെ കാമറയില്‍ പുലിയും കടുവയും: ഭീതിയില്‍ ഒരു ഗ്രാമം

കോന്നി: കൊക്കാത്തോട്ടില്‍ വനസംരക്ഷണ സമിതി പ്രവര്‍ത്തകനെ കടുവ കൊന്നുതിന്നതിന്റെ നടുക്കത്തില്‍ നിന്ന് നാട്ടുകാര്‍ മുക്തരായിട്ടില്ല. അതിനു പിന്നാലെ സമീപ പ്രദേശമായ കല്ലേലിയിലും കടുവയുടെയും പുള്ളിപ്പുലിയുടെയും സാന്നിധ്യം കണ്ടെത്തി. വനം വകുപ്പിന്റെ കല്ലേലി ചെക്ക് പോസ്റ്റിന് സമീപത്തെ കാമറയിലാണ് ഇവയുടെ ചിത്രങ്ങള്‍ ലഭിച്ചത്. വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെ നിരവധി നാട്ടുകാര്‍ സഞ്ചരിക്കുന്ന വഴിയാണിത്. ഇതുസംബന്ധിച്ച് പരിശോധന നടത്തിവരികയാണെന്ന് നടുത്തുംമൂഴി റേഞ്ച് ഓഫീസര്‍ റഹീംകുട്ടി അറിയിച്ചു.

വനസംരക്ഷണ സമിതി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കടുവയുടെ നീക്കങ്ങള്‍ മനസിലാക്കുന്നതിനായി പല ഭാഗങ്ങളില്‍ കാമറ സ്ഥാപിച്ചിരുന്നു. ചെക്ക് പോസ്റ്റ് കഴിഞ്ഞാല്‍ നിബിഡ വനമാണ്. ഇവിടം കഴിഞ്ഞാണ് കൊക്കാത്തോട് ഉള്‍പ്പടെയുള്ള ജനവാസ കേന്ദ്രങ്ങള്‍ . അപ്പൂപ്പന്‍തോട് ഭാഗത്ത് മാത്രം 35 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. 

കൊക്കാത്തോട്ടില്‍ കടുവയുടെ സാന്നിധ്യം ഉറപ്പിച്ചതോടെ ആരും പണിക്ക് പോകുന്നില്ല. നാട്ടുകാര്‍ ഭീതിയില്‍ കഴിയുകയാണ്. കല്ലേലി ചെക്ക് പോസ്റ്റ് വഴിയുള്ള യാത്രയ്ക്ക് വനം വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് ആറുവരെ അങ്ങോട്ട് പ്രദേശവാസികളെ മാത്രമേ കടത്തി വിടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com