മെട്രോ തൂണുകള്‍ ഭൂമികുലുക്കത്തേയും അതിജീവിക്കും: സര്‍വീസ് ഉടന്‍ ആരംഭിക്കും; കെട്ടിടം ഇടിഞ്ഞത് അന്വേഷിക്കാന്‍ വിദഗ്ധ സംഘം 

കലൂരില്‍ മെട്രോ തൂണുകള്‍ക്ക് സമീപം പോത്തീസിന്റെ ബഹുനില കെട്ടിടം താഴ്ന്നുപോയതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച മെട്രോ സര്‍വീസ് വൈകാതെ പുനരാരംഭിക്കുമെന്ന് അധികൃതര്‍
മെട്രോ തൂണുകള്‍ ഭൂമികുലുക്കത്തേയും അതിജീവിക്കും: സര്‍വീസ് ഉടന്‍ ആരംഭിക്കും; കെട്ടിടം ഇടിഞ്ഞത് അന്വേഷിക്കാന്‍ വിദഗ്ധ സംഘം 

കൊച്ചി: കലൂരില്‍ മെട്രോ തൂണുകള്‍ക്ക് സമീപം പോത്തീസിന്റെ ബഹുനില കെട്ടിടം താഴ്ന്നുപോയതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച മെട്രോ സര്‍വീസ് വൈകാതെ പുനരാരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കലൂരിനും ലിസി ജംങ്ഷനും ഇടയിലുള്ള ഭാഗത്താണ് കെട്ടിടം ഭൂമിയില്‍ താഴ്ന്നത്. മെട്രോ തൂണുകള്‍ക്ക് തകരാര്‍ സംഭവിച്ചിട്ടില്ല.  പൊതുമരാമത്തു വകുപ്പ് എന്‍ജിനീയര്‍മാരുടെ പരിശോധന പൂര്‍ത്തിയായ ശേഷമേ മെട്രോ സര്‍വീസ് ആരംഭിക്കുകയുള്ളൂ. അതിനിടെ ആളെ കയറ്റാതെയുള്ള മെട്രോ ഓട്ടം ആരംഭിച്ചു. നിലവില്‍ ആലുവയില്‍ നിന്നു പാലാരിവട്ടം വരെ മാത്രമേ മെട്രോ സര്‍വീസ് നടത്തുന്നുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു. 

മെട്രോ തൂണുകള്‍ 40 അടി ആഴത്തിലുള്ളതാണ്. ശക്തിയേറിയ ഭൂചലനത്തെ പോലും പ്രതിരോധിക്കാന്‍ ഇതിനു കെല്‍പുണ്ട്. എങ്കിലും തൂണുകള്‍ക്കോ, മെട്രോ നിര്‍മിതികള്‍ക്കോ സമീപം അസ്വഭാവികമായെ എന്തെങ്കിലും ഉണ്ടായാല്‍ സര്‍വീസ് തുടരരുത്  എന്നു ചട്ടമുള്ളതിനാലാണു സര്‍വീസ് ഇന്നലെ രാത്രി നിറുത്തിവച്ചതെന്നും അധികൃതര്‍ അറിയിച്ചു. 

അതിനിടെ കെട്ടിടം ഇടിഞ്ഞതിനെപ്പറ്റി പരിശോധിക്കാന്‍ കലക്ടര്‍ വിദഗ്ധ സംഘത്തെ നിയോഗിച്ചു. പിഡബ്ല്യുഡി സൂപ്രണ്ടിങ് എന്‍ജിനീയര്‍ (റോഡ്‌സ്) ടി.കെ.ബല്‍ദേവ്, പിഡബ്ല്യുഡി എക്‌സി.എന്‍ജിനീയര്‍ (റോഡ്‌സ്) എം.ടി.ഷാബു, പിഡബ്ല്യുഡി എക്‌സി. എന്‍ജി.(ബില്‍ഡിങ്‌സ്) റെജീന ബീവി, കെഎംആര്‍എല്‍ എംജിഎം അബ്ദുല്‍ കലാം, കുസാറ്റിലെ എമിരിറ്റസ് പ്രഫ. ഡോ.ബാബു, സ്ട്രക്ചറല്‍ എന്‍ജിനീയറിങ് വിദഗ്ധന്‍ ഡോ.അനില്‍ ജോസഫ് എന്നിവരടങ്ങുന്ന ആറംഗ സംഘമാണു പരിശോധന നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഇന്ന് വൈകുന്നേരം കലക്ടര്‍ക്ക് നല്‍കും. 

അപകടത്തെതത്തുടര്‍ന്ന് നിര്‍ത്തിവച്ച രോഡ് ഗതാഗതം ഇതുവരേയും പുനഃസ്ഥാപിച്ചിട്ടില്ല. കലൂരില്‍ നിന്ന് എറണാകുളത്തേക്കു പോകുന്ന വാഹനങ്ങള്‍ സെന്റ് സെബാസ്റ്റ്യന്‍സ് റോഡ് വഴി തിരിച്ചുവിടുകയാണ്. കലൂരിലേക്കു പോകാന്‍ എസ്എ റോഡ് വഴി വരുന്നവര്‍ക്ക് കത്രിക്കടവ് റോഡ് ഉപയോഗിക്കാമെന്നും അധികൃതര്‍ അറിയിച്ചു. എറണാകുളം നോര്‍ത്തില്‍ നിന്നുള്ള വാഹനങ്ങള്‍ മണപ്പാട്ടിപറമ്പ്, പേരണ്ടൂര്‍ വഴി വേണം കലൂരിലേക്കു പോകാന്‍. കലൂരില്‍ നിന്ന് എറണാകുളം ഹൈക്കോടതി ഭാഗത്തേക്ക് സെന്റ് സെബാസ്റ്റ്യന്‍സ് റോഡ് ലിസി വഴി തിരിഞ്ഞു പോകണമെന്നും അധികൃതര്‍ അറിയിച്ചു.

വ്യാഴാവ്ച രാത്രിയായിരുന്നു നിര്‍മ്മാണത്തിലുരുന്ന രണ്ടു നില കെട്ടിടം ഭൂമിയില്‍ താഴ്ന്നത്. സമീപത്തെ പൈപ്പ് പൊട്ടി അതിശക്തിയില്‍ ജലം പ്രവഹിച്ചതാണ് അപകട കാരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com