പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന വികസനം: 241.69 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി

പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 241.69 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന വികസനം: 241.69 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 241.69 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി. 2018-19ലെ ബജറ്റില്‍ ഉള്‍പ്പെടുത്തി കിഫ്ബി മുഖേന നടപ്പാക്കുന്ന പദ്ധതികള്‍ക്കുപുറമെയാണ് ഈ തുക. വിദ്യാഭ്യാസവകുപ്പിന്റെ തനതുഫണ്ടില്‍നിന്ന് മന്ത്രി സി രവീന്ദ്രനാഥിന്റെ നിര്‍ദേശാനുസരണമാണ്  തുക നല്‍കുന്നത്. 

94 ഹൈസ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് 135.84 കോടിയുടെ പദ്ധതിക്കാണ് ഭരണാനുമതി. ഈ വിഭാഗത്തില്‍  ഓരോ സ്്കൂളിനും 20 ലക്ഷം മുതല്‍ മൂന്നുകോടിവരെ ലഭിക്കും. രണ്ടാമത്തെ വിഭാഗത്തില്‍ 34 പ്രൈമറി വിദ്യാലയങ്ങള്‍ക്ക് കെട്ടിടനിര്‍മാണത്തിനായി 4232.45 ലക്ഷം രൂപയാണ് അനുവദിച്ചത്. 

13 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറികളുടെ  കെട്ടിടനിര്‍മാണത്തിന് 12.36 കോടിയുടെ പദ്ധതിക്കാണ് അനുമതി.  പത്തുലക്ഷംമുതല്‍ ഒന്നരക്കോടിവരെയാണ് ഓരോ സ്‌കൂളിനും അനുവദിച്ചത്.  പൊതുമരാമത്ത് വകുപ്പ്, എല്‍എസ്ജിഡി, ഊരാളുങ്കല്‍, നിര്‍മിതി കേന്ദ്ര എന്നിവയ്ക്കാണ് നിര്‍മാണചുമതല.  33 ഗവ. ഹയര്‍ സെക്കന്‍ഡറികള്‍ക്ക് കെട്ടിടനിര്‍മാണത്തിന് അരക്കോടിമുതല്‍ രണ്ടരക്കോടി രൂപവരെയുള്ള പദ്ധതിയുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com