11 കാരിയെ പീഡ‍ിപ്പിച്ച കരാട്ടെ പരിശീലകൻ പൊലീസ് പിടിയിൽ; പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 പതിനൊന്നുകാരിയെ പീഡിപ്പിച്ച കരാട്ടെ പരിശീലകനെ പൊലീസ് അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു
11 കാരിയെ പീഡ‍ിപ്പിച്ച കരാട്ടെ പരിശീലകൻ പൊലീസ് പിടിയിൽ; പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊയിലാണ്ടി: പതിനൊന്നുകാരിയെ പീഡിപ്പിച്ച കരാട്ടെ പരിശീലകനെ പൊലീസ് അറസ്റ്റു ചെയ്തു. വെങ്ങളം തൊണ്ടിയില്‍ ജയനെ (61) യാണ് കൊയിലാണ്ടി സി.ഐ കെ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരം ജയനെതിരേ കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. 

കാട്ടിലപീടികയ്ക്ക് സമീപം മാര്‍ഷല്‍ ആര്‍ട്സ് അക്കാദമി സൗത്ത് ഇന്ത്യ എന്ന സ്ഥാപനത്തില്‍ കരാട്ടെ പരിശീലനത്തിനെത്തിയ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. വീട്ടില്‍ മറ്റ് കുട്ടികളോ, കുടുംബാംഗങ്ങളോ ഇല്ലാത്ത സമയത്താണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com