'ചേട്ടാ കുറച്ച് ഉപ്പ് ,കുടിക്കാന്‍ വെളളവും';   കലക്ടറോട് ഒന്നാംക്ലാസുകാരന്റെ നിഷ്‌കളങ്കമായ ചോദ്യം 

ആശങ്കയില്‍ കഴിയുന്ന ക്യാമ്പിലെ ആളുകള്‍ക്ക് ഒരു വേള സന്തോഷം പകരുന്നതായി ഒന്നാം ക്ലാസുകാരന്റെ പ്രവൃത്തി.
'ചേട്ടാ കുറച്ച് ഉപ്പ് ,കുടിക്കാന്‍ വെളളവും';   കലക്ടറോട് ഒന്നാംക്ലാസുകാരന്റെ നിഷ്‌കളങ്കമായ ചോദ്യം 

ഇടുക്കി: ആശങ്കകള്‍ക്കിടയിലും സൗഹൃദത്തിന്റെയും ഒത്തൊരുമയുടെയും കാഴ്ചകള്‍ കൂടിയാണ് ഓരോ ദുരിതാശ്വാസ ക്യാമ്പുകളും പങ്കുവെയ്ക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുട്ടികളുടെ നിഷ്‌കളങ്കമായ പ്രവൃത്തികളും പ്രതികരണങ്ങളും ക്യാമ്പുകളില്‍ കൂട്ടച്ചിരി പകരാറുണ്ട്. അത്തരം ഒരു അനുഭവമാണ് ഇടുക്കിയിലെ ദുരിതാശ്വാസ ക്യാമ്പിലുണ്ടായത്. 

ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരുടെ ആവശ്യങ്ങള്‍ മനസിലാക്കാന്‍ എത്തിയ ഇടുക്കി ജില്ലാ കളക്ടറെ കൊണ്ട് ഉപ്പ് വിളമ്പിച്ച ഒന്നാം ക്ലാസുകാരന്റെ നിഷ്‌കളങ്കമായ പ്രവൃത്തിയാണ് ക്യാമ്പിന് സന്തോഷം പകര്‍ന്നത്. മുരിക്കാശേരി രാജപുരത്തെ ക്യാമ്പിലാണ് സംഭവം.

നാട്ടുകാരുടെ വിശേഷങ്ങള്‍ അന്വേഷിക്കുന്നതിനിടെ ഒന്നാം ക്ലാസുകാരനായ കുട്ടിയുടെ ചേട്ടായെന്ന വിളി കേട്ടാണ് കളക്ടര്‍ തിരിഞ്ഞു നോക്കിയത്. ചേട്ടാ കുറച്ച് ഉപ്പ് തരാമോ എന്ന കുട്ടിയുടെ ചോദ്യം കേട്ട് കളക്ടര്‍ മടികൂടാതെ ഉപ്പ് വിളമ്പി കൊടുത്തു. ഉടനെ കളക്ടറോട് കുടിക്കാന്‍ വെള്ളവും കുട്ടി ചോദിച്ചു. അതും കളക്ടര്‍ കൊടുത്തു. ആശങ്കയില്‍ കഴിയുന്ന ക്യാമ്പിലെ ആളുകള്‍ക്ക് ഒരു വേള സന്തോഷം പകരുന്നതായി ഒന്നാം ക്ലാസുകാരന്റെ പ്രവൃത്തി.

പലരും ക്യാമ്പില്‍ നിന്ന് മടങ്ങിയാലും താമസിക്കാന്‍ സുരക്ഷിതമായ വീടില്ലെന്ന ആശങ്ക കളക്ടറെ അറിയിച്ചു. എല്ലാവര്‍ക്കും സുരക്ഷിത താമസം ഒരുക്കാന്‍ പദ്ധതി തയ്യാറാക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com