ഈ ദുരിതത്തിനിടയിലാണോ കോളജ് തെരഞ്ഞെടുപ്പ്; യൂണിയന്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കാന്‍ ഹൈക്കോടതി

മഴക്കെടുതിയെ തുടര്‍ന്ന് ദുരിതം നേരിടുന്ന ഇടുക്കി ജില്ലയിലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റി വയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്
ഈ ദുരിതത്തിനിടയിലാണോ കോളജ് തെരഞ്ഞെടുപ്പ്; യൂണിയന്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കാന്‍ ഹൈക്കോടതി

തൊടുപുഴ: മഴക്കെടുതിയെ തുടര്‍ന്ന് ദുരിതം നേരിടുന്ന ഇടുക്കി ജില്ലയിലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റി വയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ് .എം.ജി സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളില്‍ 16 ന് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തുവാനായിരുന്നു സര്‍വകലാശാലയുടെ തെരഞ്ഞെടുപ്പ് നോട്ടിഫിക്കേഷന്‍.

മഴക്കെടുതിയും ഉരുള്‍പൊട്ടലും കാരണം ജില്ലയിലെ എല്ലാ മേഖലകളിലും ജീവിതം ദുസ്സഹമായി മാറിയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി കെ.എസ്.യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് അഭിഭാഷകരായ പ്രൊഫെഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാത്യു കുഴല്‍നാടന്‍ മുഖേന നല്‍കിയ ഹര്‍ജിയിലാണ് തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കുവാന്‍ ജസ്റ്റിസ് എ . മുഹമ്മദ് മുഷ്ത്താഖ് ഉത്തരവായത് .

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com