ഓണപ്പരീക്ഷകള്‍ മാറ്റി വച്ചു

ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും
 ഓണപ്പരീക്ഷകള്‍ മാറ്റി വച്ചു

 തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടത്താനിരുന്ന ഓണപ്പരീക്ഷകള്‍ മാറ്റിവച്ചു.ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ പരീക്ഷകളാണ് മാറ്റിവച്ചത്.  പേമാരിയും പ്രളയവും തുടരുന്നതിനാലും സ്‌കൂളുകളില്‍ മിക്കവയും ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നതും കണക്കിലെടുത്താണ് ഒന്നാം പാദ പരീക്ഷകള്‍ മാറ്റിവയ്ക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. ഈ മാസം 31 ന് പരീക്ഷ നടത്താനായിരുന്നു മുന്‍പ് നിശ്ചയിച്ചിരുന്നത്. 

കോഴിക്കോട്, ആലപ്പുഴ, തൃശൂര്‍, പത്തനംതിട്ട, കോട്ടയം, വയനാട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ് 16,17 തിയ്യതികളില്‍ അവധിയായിരിക്കും. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. കാലവര്‍ഷക്കെടുതി രൂക്ഷമായതിനെ തുടര്‍ന്നാണിത്.

കണ്ണൂര്‍, കാലിക്കറ്റ്, കേരള സര്‍വ്വകലാശാലകള്‍ വ്യാഴാഴ്ച്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയ്യതി പിന്നീടറിയിക്കും. മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ കീഴില്‍ ഉള്ള അഫിലീയേറ്റഡ് കോളേജുകളില്‍ വ്യാഴാഴ്ച്ച നടത്താനിരുന്ന കോളേജ് യുണിയന്‍ വോട്ടെടുപ്പും വോട്ടെണ്ണെലും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീടു അറിയിക്കുന്നതായിരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com