ഭാരതപ്പുഴയില്‍ വെള്ളപ്പൊക്കം; നൂറോളം വീടുകള്‍ ഒറ്റപ്പെട്ടു

കനത്ത മഴയ്ക്ക് ശമനമില്ലാതെ  വിവിധ ഡാമുകള്‍ തുറന്നുവിട്ടതോടെ ഭാരതപ്പുഴയില്‍ വെള്ളപ്പൊക്കം
ഭാരതപ്പുഴയില്‍ വെള്ളപ്പൊക്കം; നൂറോളം വീടുകള്‍ ഒറ്റപ്പെട്ടു

മലപ്പുറം: കനത്ത മഴയ്ക്ക് ശമനമില്ലാതെ  വിവിധ ഡാമുകള്‍ തുറന്നുവിട്ടതോടെ ഭാരതപ്പുഴയില്‍ വെള്ളപ്പൊക്കം. മലപ്പുറം പൊന്നാനി ഈശ്വരമംഗലത്തെ നൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. മിക്ക വീടിന്റെയും ചുമരുകള്‍ക്ക് വിള്ളലുണ്ടായിട്ടുണ്ട്. കുടിവെള്ളം പോലും കിട്ടാതെ ദുരിതമനുഭവിക്കുകയാണ് പ്രദേശവാസികള്‍. 

ഈശ്വരമംഗലം കര്‍മ്മ റോഡിനടിയിലെ ഓവുകളിലൂടെയെത്തുന്ന  വെള്ളമാണ് വീടിനു ചുറ്റും നിറയുന്നത്. മിക്ക വീടുകള്‍ക്കുള്ളിലും വെള്ളംകയറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com