ഓപ്പറേഷന്‍ കരുണ; കൂടുതല്‍ സജ്ജീകരണങ്ങളുമായി വ്യോമസേന രംഗത്ത്

പ്രളയബാധിത പ്രദേശങ്ങളില്‍ ഓപ്പറേഷന്‍ കരുണയുമായി വ്യോമസേന കൂടുതല്‍ സജ്ജീകരണങ്ങളുമായി രംഗത്ത്.
ഓപ്പറേഷന്‍ കരുണ; കൂടുതല്‍ സജ്ജീകരണങ്ങളുമായി വ്യോമസേന രംഗത്ത്

കൊച്ചി: പ്രളയബാധിത പ്രദേശങ്ങളില്‍ ഓപ്പറേഷന്‍ കരുണയുമായി വ്യോമസേന കൂടുതല്‍ സജ്ജീകരണങ്ങളുമായി രംഗത്ത്. എറണാകുളം,തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ നിന്ന് ഇന്നുമാത്രം ഇതുവരെ 150പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 

വ്യോമസേനയുടെ എന്‍എന്‍ 32 വിമാനം ഭക്ഷ്യവസ്തുക്കളുമായി തിരുവനന്തപുരത്തെത്തി. നിലവില്‍ പത്തു ഹെലികോപ്റ്ററുകളാണ് വ്യോമസേനയുടേതായി രക്ഷാദൗത്യമുഖത്തുള്ളത്. പത്തെണ്ണംകൂടി രംഗത്തിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. 

രാത്രിയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ കയറിനിന്ന് ടോര്‍ച്ചുകള്‍ തെളിയിക്കണമെന്ന് സേന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com