ഇന്ധനക്ഷാമം: പ്രചാരണം അടിസ്ഥാനരഹിതമെന്ന് അധികൃതര്‍

തിരുവനന്തപുരം :ജില്ലയില്‍ ഇന്ധനക്ഷാമമുണ്ടാകുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് എ.ഡി.എം വി. ആര്‍. വിനോദ് അറിയിച്ചു.
ഇന്ധനക്ഷാമം: പ്രചാരണം അടിസ്ഥാനരഹിതമെന്ന് അധികൃതര്‍

തിരുവനന്തപുരം :ജില്ലയില്‍ ഇന്ധനക്ഷാമമുണ്ടാകുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് എ.ഡി.എം വി. ആര്‍. വിനോദ് അറിയിച്ചു. മഴക്കെടുതി രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ നിന്നും ഇന്ധനം എത്തിക്കാന്‍ കഴിയുന്നില്ലെന്ന വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതേതുടര്‍ന്ന് പമ്പുകളില്‍ ഇന്ധനം നിറയ്ക്കാന്‍ വാഹനങ്ങളുടെ നീണ്ടനിരയുണ്ട്. ചില പമ്പുകളില്‍ ഇന്ധനം തീര്‍ന്നു. എല്ലാ പമ്പുകളിലും നാളെ രാവിലെ (18 ആഗസ്റ്റ്) ഇന്ധനം എത്തിക്കുമെന്നും ഇന്ധനക്ഷാമമില്ലെന്നും പെട്രോളിയം കമ്പനികള്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com