പ്രളയക്കെടുതിയില്‍ ഇതുവരെ പൊലിഞ്ഞത് 357 ജീവനുകള്‍; മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട് പിന്‍വലിച്ചു

പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 357ആയി.
ചിത്രം: ആല്‍ബിന്‍ മാത്യു
ചിത്രം: ആല്‍ബിന്‍ മാത്യു

കൊച്ചി: പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 357ആയി. മെയ്‌ 29മുതലുള്ള കണക്കാണിത്. നാലുദിവസത്തിനുള്ളില്‍ 193പേര്‍ മരിച്ചു. ഇന്നലെമാത്രം 39പേര്‍ മരണത്തിന് കീഴടങ്ങി. പ്രളയക്കെടുതുയില്‍ അകപ്പെട്ടവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. ചെങ്ങന്നൂരില്‍ കുടുങ്ങിക്കിടക്കുന്നവരെ ഇന്നുപ വൈകുന്നേരത്തിനുള്ളില്‍ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നു. 

 40,000 ഹെക്ടറലധികം കൃഷി നശിച്ചിട്ടുണ്ട്. ആയിരത്തോളം വീടുകള്‍ പൂര്‍ണ്ണമായും 26,000 ത്തിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു. 3,026 ക്യാംപുകളിലായി ഇപ്പോള്‍ 3,53,000 പേരുണ്ട്. 16,000 കി.മീ. പൊതുമരാമത്ത് റോഡുകളും 82,000 കി.മീ. പ്രാദേശിക റോഡുകളും 134 പാലങ്ങളും തകര്‍ന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. 

ഏഴു ജില്ലകളില്‍ ഇന്ന് ചെറിയ തോതില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം, ഇടുക്കി, കണ്ണൂര്‍,തൃശൂര്‍ എന്നിവിടങ്ങളിലാണ് മഴ ലഭിക്കുക. മൂന്നു ജില്ലകലിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. എറണാകുളം,ഇടുക്കി,പത്തനംതിട്ട എന്നിവിടങ്ങളിലെ റെഡ് അലര്‍ട്ടാണ് പിന്‍വലിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com