'വയനാട്ടിലെ ആദിവാസി ഊരുകളില്‍ പട്ടിണിയാണ് എന്ന് പോസ്റ്റ് ചെയ്യുന്നവരോട്'

'വയനാട്ടിലെ ആദിവാസി ഊരുകളില്‍ പട്ടിണിയാണ് എന്ന് പോസ്റ്റ് ചെയ്യുന്നവരോട്'

ഇന്നലെ അങ്ങനൊരു പോസ്റ്റിന് പുറകെ പോയിട്ട് 2 മണിക്കൂറാണ് പോയിക്കിട്ടിയത്


കല്‍പ്പറ്റ: വയനാട്ടിലെ ദുരിതബാധിത മേഖലയില്‍ കൃത്യവും ആസൂത്രണവുമായി ദുരിതാശ്വാസക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനിടയില്‍ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വയനാട്ടിലെ ആദിവാസി ഈരുകളില്‍ പട്ടിണിയാണെന്ന് പോസ്റ്റ് ചെയ്യരുതെന്നാണ് വയനാട്ടിലെ ദുരിതമേഖലയില്‍ സഹായമെത്തിക്കുന്നവര്‍ പറയുന്നത്്.

സര്‍ക്കാര്‍ സംവിധാനങ്ങള്‍, വിവിധ സന്നദ്ധ സംഘടനകള്‍, സ്വയം സമര്‍പ്പിതരായ വ്യക്തികള്‍ എന്നിവര്‍ വളരെ കൃത്യവും ആസൂത്രിതവുമായി ആദിവാസി ഊരുകള്‍, കര്‍ഷകത്തൊഴിലാളി, പ്ലാന്റേഷന്‍ തൊഴിലാളി പാടികള്‍ എന്നിവ കേന്ദ്രീകരിച്ച് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ പട്ടിണി ഊരുകള്‍ എന്ന് കാടടച്ചടിക്കാതെ ഏത് ഊര് എന്ന് കൃത്യമായി പോസ്റ്റ് ചെയ്യുക. മാക്‌സിമം 2 മണിക്കൂറുകള്‍ക്കുള്ളില്‍ ഞങ്ങള്‍ക്കവിടെ സഹായമെത്തിക്കാന്‍ പറ്റുമെന്നും അവര്‍ പറയുന്നു

ഉദ്ദേശ ശുദ്ധിയെ പൂര്‍ണമായും മാനിക്കുന്നു. പക്ഷേ ക്രോസ് ചെക്ക് ചെയ്ത് സ്വയം ഉറപ്പുവരുത്താതെ ആദിവാസി ഊര് പട്ടിണി പോസ്റ്റുകളിടരുത്. ഇന്നലെ അങ്ങനൊരു പോസ്റ്റിന് പുറകെ പോയിട്ട് 2 മണിക്കൂറാണ് പോയിക്കിട്ടിയത്.ആ സമയത്ത് കിറ്റെത്തിക്കാന്‍ കരുതിയ സ്ഥലം, അത്യാവശ്യമല്ലാത്ത തോണ്ട് ഇന്നേക്ക് മാറ്റി വെച്ചു.ഇന്നവിടെ മഴ പെയ്ത് വണ്ടി കയറാന്‍ ബുദ്ധിമുട്ടായതോണ്ട് ചുമന്ന് കൊണ്ടു പോവുകയാണ് ദുരിതാശ്വാസപ്രവര്‍ത്തകര്‍ പറയുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com