സോഷ്യല്‍ മീഡിയയിലെ  കൊച്ചമ്മമാരോട്; തൊഴുത് പറയാം, ഇങ്ങനെ ചെയ്യരുത്, പാഴാക്കിയ ഭക്ഷണം അത്രത്തോളം; വീഡിയോ

സോഷ്യല്‍ മീഡിയയിലെ  കൊച്ചമ്മമാരോട്; തൊഴുത് പറയാം, ഇങ്ങനെ ചെയ്യരുത്, പാഴാക്കിയ ഭക്ഷണം അത്രത്തോളം; വീഡിയോ
സോഷ്യല്‍ മീഡിയയിലെ  കൊച്ചമ്മമാരോട്; തൊഴുത് പറയാം, ഇങ്ങനെ ചെയ്യരുത്, പാഴാക്കിയ ഭക്ഷണം അത്രത്തോളം; വീഡിയോ

കൊച്ചി: ദുരിതമുഖത്ത് തങ്ങളുടെ സാന്നിധ്യം സോഷ്യല്‍ മീഡിയയില്‍ മാത്രം അഭിരമിക്കുന്നവര്‍ക്ക് മുന്നറിയിപ്പാണ് ഈ വീഡിയോ. ചിലപ്പോള്‍ നന്‍മയെ കരുതി ചെയ്യുന്നതാകും, പക്ഷേ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പ്രളയത്തില്‍പ്പെട്ടവര്‍ക്ക് കരുതലുമായി ഇറങ്ങുന്നവര്‍ക്ക് വളരെ വലുതാണ്. ഭക്ഷണവും വെള്ളവുമില്ലാതെ വലയുന്നു എന്ന രീതിയില്‍ എത്തിയ പോസ്റ്റും അതിന് പിന്നാലെ ഒരു സ്ത്രീ വിളിച്ച് അപേക്ഷിച്ചതും കേട്ടാണ് ഈ ചെറുപ്പക്കാര്‍ ഭക്ഷണമൊരുക്കിയത്. മൂന്ന് വലിയ പാത്രങ്ങളിലായി പാചകം ചെയ്ത് രാത്രി 11 മണിയോടെ അവര്‍ പറഞ്ഞ  സ്ഥലത്ത് എത്തിയപ്പോഴാണ് പറ്റിക്കപ്പെട്ടു എന്ന് ഈ സംഘം മനസിലാക്കുന്നത്.

 
11മണി കഴിഞ്ഞതോടെ ഭക്ഷണം മറ്റെവിടെയും എത്തിക്കാന്‍ കഴിയാത്ത അവസ്ഥയിലുമായി. അത്രയും ഭക്ഷണം കുഴിച്ചുമൂടുക എന്നതല്ലാതെ മറ്റ് മാര്‍ഗമില്ലാതായി. ഇക്കാര്യങ്ങള്‍ ഈ യുവാക്കള്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞതോടെ ആ വാക്കുകള്‍ കേള്‍ക്കുന്നവരിലും ഏറെ സങ്കടമുണ്ടാക്കുന്നതാണ്. ചെറിയ വിഭാഗം ആളുകള്‍ ചെയ്ത് കൂട്ടുന്ന പ്രശ്‌നങ്ങളുടെ വലിപ്പം ആ വാക്കുകളില്‍ വ്യക്തം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com