' വെള്ളം താഴുമ്പൊ മലയാളി തനിക്കൊണം കാണിച്ചൂന്ന് പറയിക്കരുത് ബ്രോസ് '

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th August 2018 08:50 PM  |  

Last Updated: 20th August 2018 08:50 PM  |   A+A-   |  

 

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ ആവശ്യങ്ങള്‍ ശ്രദ്ധിക്കാനാണ് സമയം കണ്ടെത്തേണ്ടതെന്ന് പ്രശാന്ത് നായര്‍ ഐ.എ.എസ്. രാഷ്ട്രീയ, ജാതി, മത, എന്‍ജിഒ സംഘടനകളുടെ കൊടിയും ബാനറും തൂക്കാനുള്ള സമയത്ത് പത്താള്‍ക്ക് ഭക്ഷണം വിളമ്പാന്‍ ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് പ്രശാന്ത് നായര്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ച് പോസ്റ്റിട്ടത്. വെള്ളം താഴുമ്പൊ മലയാളി തനിക്കൊണം കാണിച്ചൂന്ന് പറയിക്കരുത് ബ്രോസ് എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

ദുരിതാശ്വാസ ക്യാമ്പുകള്‍ സര്‍ക്കാര്‍ അഥവാ ജനങ്ങളുടെയാണ്. അവിടെ ആവശ്യങ്ങളില്‍ ശ്രദ്ധിക്കാം. അവിടെ രാഷ്ട്രീയജാതിമത എന്‍ജിഒ സംഘടനകളുടെ കൊടിയും ബാനറും കെട്ടാന്‍ ഉപയോഗിക്കുന്ന സമയം പത്താള്‍ക്ക് ഭക്ഷണം വിളമ്പാന്‍ ഉപയോഗിക്കാം. വെള്ളം താഴുമ്പൊ മലയാളി തനിക്കൊണം കാണിച്ചൂന്ന് പറയിക്കരുത് ബ്രോസ്. പോസ്റ്റ് ഇംഗ്ലീഷില്‍ ഇട്ടാ നാണക്കേടാ.