ചെങ്ങന്നൂര്‍ കരകയറുന്നു; രക്ഷാപ്രവര്‍ത്തനത്തിന് കമാന്റോ സംഘം; രക്ഷാപ്രവര്‍ത്തനം നാളെയും തുടരും

രക്ഷാപ്രവര്‍ത്തനത്തിന് 15 അംഗ കമാന്റോ സംഘം ചെങ്ങന്നൂരിലെത്തി. ബെംഗളൂരുവില്‍ നിന്നുള്ള സംഘത്തിനൊപ്പം വിദഗ്ധ ഡോക്ടര്‍മാരുമുണ്ട്.
ചെങ്ങന്നൂര്‍ കരകയറുന്നു; രക്ഷാപ്രവര്‍ത്തനത്തിന് കമാന്റോ സംഘം; രക്ഷാപ്രവര്‍ത്തനം നാളെയും തുടരും

ചെങ്ങന്നൂര്‍: രക്ഷാപ്രവര്‍ത്തനത്തിന് 15 അംഗ കമാന്റോ സംഘം ചെങ്ങന്നൂരിലെത്തി. ബെംഗളൂരുവില്‍ നിന്നുള്ള സംഘത്തിനൊപ്പം
വിദഗ്ധ ഡോക്ടര്‍മാരുമുണ്ട്. ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം നാളെയും തുടരുമെന്ന് ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. തകര്‍ന്ന വാര്‍ത്താ വിനിമയ സെവിധായനങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 

അഞ്ഞൂറിലെരെപ്പേര്‍ ഇപ്പോഴും ഒറ്റപ്പെട്ടു കഴിയുന്നുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്കു ഭക്ഷണവും മരുന്നുകളുമെത്തിക്കുകയെന്നതാണു വെല്ലുവിളിയായി തുടരുന്നത്. പുനരധിവാസത്തിനു കൂടുതല്‍ സഹായം വേണ്ടിവരുമെന്ന് ഏകോപന ചുമതലയുളള നികുതി വകുപ്പ് സെക്രട്ടറി പി. വേണുഗോപാല്‍ പറഞ്ഞു. 

പാണ്ടനാട്, വെണ്‍മണി, ആല തുടങ്ങിയ സ്ഥലങ്ങളിലെ ഉള്‍പ്രദേശങ്ങളാണ് ഇനിയും ഒറ്റപ്പെട്ടു കഴിയുന്നത്. രക്ഷാപ്രവര്‍ത്തകര്‍ എത്താത്ത വീടുകളില്‍ ആരെങ്കിലും ഒറ്റപ്പെട്ടു കഴിയുന്നെങ്കില്‍ മാത്രമാണ് അപകട സ്ഥിതി തുടരുന്നത്. ഇത്തരക്കാരെ കണ്ടെത്താനും മരുന്നും ഭക്ഷണവും നല്‍കാനുമായി സ്പീഡ് ബോട്ട്, ചെറിയ വള്ളം, നേവി എന്നിവരുടെ ദൗത്യം തുടരുകയാണ്. 117 ക്യാംപിലായി എഴുപതിനായിരത്തിലേറെ പേരുണ്ട്. ക്യാംപുകളില്‍ ഇപ്പോള്‍ അവശ്യത്തിനു ഭക്ഷണമുണ്ടങ്കിലും മരുന്നുകളും എത്തിക്കേണ്ടതുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com