ദുരിതാശ്വാസക്യാംപുകളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെയും മതസ്ഥാപനങ്ങളുടെയും കൊടികളും ബാനറുകളും വേണ്ട; അവ നീക്കണമെന്ന് കളക്ടര്‍

കൊച്ചി: രാഷ്ട്രീയപാര്‍ട്ടികളുടെയും മതസ്ഥാപനങ്ങളുടെയും കൊടികളും ബാനറുകളും ദുരിതാശ്വാസ ക്യാംപുകളില്‍ അനുവദിക്കില്ലെന്ന് എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് സഫീറുള്ള. അത്തരത്തില്‍ ബോര്‍ഡുകളും ബാനറുകളും പതിപ്പിച്ചവര്‍ അവ നീക്കം ചെയ്യണമെന്ന് അദ്ദേഹം അറിയിച്ചു

എറണാകുളം ജില്ലയില്‍ ദുരിതബാധിത പ്രദേശങ്ങളിലെല്ലാം സന്നദ്ധ സേവനത്തിനായി ഡോക്ടര്‍മാര്‍ എത്തിക്കഴിഞ്ഞു. വീടുകള്‍ വൃത്തിയാക്കുന്നതിനായി സന്നദ്ധപ്രവര്‍ത്തകരെയും വൃത്തിയാക്കുന്നതിന് ആവശ്യമായ ബ്ലീച്ചിംഗ് പൗഡര്‍, ബ്രഷ്, ഗ്‌ളൗസ്, മാസ്‌ക്, തുടങ്ങിയവയും കൂടുതലായി ജില്ലയില്‍ ആവശ്യമുണ്ട്. ഇവ കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് എത്തിക്കേണ്ടതെന്ന കളക്ടര്‍ അറിയിച്ചു

മഴക്കെടുതിയില്‍ നാശനഷ്ടം ഉണ്ടായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് ക്യാമ്പ് വാസം നിര്‍ബന്ധമല്ല. ക്യാമ്പില്‍ താമസിക്കുന്നവരുടെയും ബന്ധുവീടുകളില്‍ അഭയം പ്രാപിച്ച നഷ്ടപരിഹാരം ലഭിക്കേണ്ടവരുടെയും വിവരങ്ങള്‍ അതാത് വില്ലേജ് ഓഫീസര്‍മാര്‍ പ്രത്യേകം ശേഖരിക്കുന്നതാണ്. വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെയും എല്‍.എസ്.ജി.ഡി എഞ്ചിനീയറുടെ മൂല്യനിര്‍ണ്ണയത്തിന്റെയും അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം നല്‍കുക.
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com