'നൂറോളം ആള്‍ക്കാരെ രക്ഷിച്ചിട്ട് വന്നു നിക്കണ നിപ്പാ';മത്സ്യതൊഴിലാളിയായ അച്ഛനെ ഓര്‍ത്ത് അഭിമാനിച്ച് മകന്‍

സംസ്ഥാനം നേരിട്ട പ്രളയക്കെടുതിയില്‍ എല്ലാം മറന്ന് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട അച്ഛനെ അഭിനന്ദിച്ച് മകന്‍
'നൂറോളം ആള്‍ക്കാരെ രക്ഷിച്ചിട്ട് വന്നു നിക്കണ നിപ്പാ';മത്സ്യതൊഴിലാളിയായ അച്ഛനെ ഓര്‍ത്ത് അഭിമാനിച്ച് മകന്‍

കൊച്ചി:സംസ്ഥാനം നേരിട്ട പ്രളയക്കെടുതിയില്‍ എല്ലാം മറന്ന് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട അച്ഛനെ അഭിനന്ദിച്ച് മകന്‍. വെളളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ ചെങ്ങന്നൂരില്‍ നിന്നും നൂറോളം പേരെ രക്ഷിച്ച ആന്റണിയെ കുറിച്ച് ഓര്‍ത്ത് മകന്‍ റൊണാള്‍ഡ് ആന്റണി അഭിമാനം കൊളളുകയാണ്. 'യു ആര്‍ ഗ്രേറ്റ് അപ്പച്ചാ' എന്ന തലക്കെട്ടോടെ ഫെയ്‌സ്ബുക്കിലാണ് റൊണാള്‍ഡ് ആന്റണി അച്ഛനെ അഭിനന്ദനം കൊണ്ട് മൂടിയത്. എന്റെ ഹീറോയാണ് അപ്പച്ചന്‍ എന്നും മകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ചെങ്ങന്നൂരിലെ വെളളപ്പൊക്കത്തില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുവെന്ന വാര്‍ത്ത കേട്ടാണ് കൊല്ലത്തെ വാടിയില്‍ നിന്ന് ബോട്ടിനൊപ്പം മത്സ്യതൊഴിലാളിയായ ആന്റണി ചെങ്ങന്നൂരിലേക്ക് പുറപ്പെട്ടത്.  മരണത്തിന്റെ പ്രളയവായില്‍ നിന്ന് നിരവധിപേരെയാണ് ആന്റണി വലിച്ചെടുത്തത്. ഒരു പ്രതിഫലവും ആഗ്രഹിക്കാതെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ആന്റണി ആവശ്യപ്പെടുന്നത് ഒന്നുമാത്രം, കേടായ ബോട്ട് നന്നാക്കി കിട്ടിയാല്‍ മതി. 

രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട മത്സ്യതൊഴിലാളികളെ മുഖ്യമന്ത്രി ഇന്നലെ അഭിനന്ദിച്ചിരുന്നു. ഇതിനെ കുറിച്ച് കേട്ടപ്പോള്‍ ആന്റണിയുടെ കണ്ണുകള്‍ തിളങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com