ഡാമുകള്‍ തുറന്നത് മുന്നറിയിപ്പ് ഇല്ലാതെ; ജ്യുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല

ഡാമുകള്‍ തുറന്നത് വാട്ടര്‍മാനേജ്‌മെന്റ് പ്രോട്ടോക്കാള്‍ പാലിക്കാതെ - സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണണമെന്നും ചെന്നിത്തല
ഡാമുകള്‍ തുറന്നത് മുന്നറിയിപ്പ് ഇല്ലാതെ; ജ്യുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡാമുകള്‍ തുറന്നത് വാട്ടര്‍മാനേജ്‌മെന്റ് പ്രോട്ടോക്കാള്‍ പാലിക്കാതെയാണ്. സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണണമെന്നും ചെന്നിത്തല പറഞ്ഞു. 

തിരുവനന്തപുരത്ത് ഒരുമാസത്തിനകം ചുഴലിക്കാറ്റ് മുന്നറിയിപ്പുകേന്ദ്രം സ്ഥാപിക്കാന്‍ തീരുമാനമായി. അടിക്കടി ന്യൂനമര്‍ദങ്ങളും ചുഴലിക്കാറ്റും ഉണ്ടാകുന്ന സാഹചര്യത്തിലാണ് കേന്ദ്രനടപടി. രാജ്യത്തെ ഏഴാമത്തെ ചുഴലിക്കാറ്റ് മുന്നറിയിപ്പുകേന്ദ്രമായിരിക്കും ഇത്. 

പ്രളയത്തില്‍ തകര്‍ന്ന സംസ്ഥാനത്തെ  കരകയറ്റാന്‍ പുതിയ കേരളം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2600 കോടിയുടെ സമഗ്രപാക്കേജ് കേന്ദ്രസര്‍ക്കാരില്‍നിന്ന് ആവശ്യപ്പെടും .അധിക വിഭവസമാഹരണത്തിനുള്ള നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കും. യു.എ.ഇ സര്‍ക്കാര്‍കേരളത്തിന് 700 കോടിയുടെ സഹായപദ്ധതി പ്രഖ്യാപിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍വേണ്ടി സെക്രട്ടറിയേറ്റ് ജീവനക്കാരുടെ അവധി തിരുവോണ ദിവസം മാത്രമാക്കി ചുരുക്കി.

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വര്‍ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മൊത്തം ആഭ്യന്തര വരുമാനത്തിന്റെ മൂന്നര ശതമാനമാണ് നിലവിലെ പരിധി ഇത് നാലര ശതമാനമായി ഉയര്‍ത്തണം. പതിനായിരം കോടിയുടെ അധിക വിഭവസമാഹരണമാണ് ലക്ഷ്യമിടുന്നത്. കൂടാതെ സംസ്ഥാനത്തിന് ലഭിക്കുന്ന ജി.എസ്.ടി വരുമാനത്തിന് പുറമെ രണ്ട് ശതമാനം നികുതികൂടി ഏര്‍പ്പെടുത്താനും കേന്ദ്രത്തോട് അഭ്യര്‍ഥിക്കും. നബാര്‍ഡിനോട് പ്രത്യേക സഹായം ആവശ്യപ്പെടും. തൊഴിലുറപ്പ് പദ്ധതി കൂടി ഉള്‍പ്പെടുത്തി പ്രക്യേത പാക്കേജും ആവശ്യപ്പെടും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com