ദേശീയപാതയില്‍ ഞായറാഴ്ച വരെ ടോള്‍ പിരിക്കില്ല

കുമ്പളം, പാലിയേക്കര, പാമ്പംപളളം ടോളുകളിലാണ് ടോള്‍ പിരിവ് ഒഴിവാക്കിയത്
ദേശീയപാതയില്‍ ഞായറാഴ്ച വരെ ടോള്‍ പിരിക്കില്ല

തിരുവനന്തപുരം: ദേശീയ പാതയില്‍ ഞായറാഴ്ച വരെ ടോള്‍ പിരിക്കില്ല.പ്രളയക്കെടുതിയില്‍  ജനം വലയുന്ന പശ്ചാത്തലത്തിലാണ് ആശ്വാസ നടപടി.കുമ്പളം, പാലിയേക്കര, പാമ്പംപളളം ടോളുകളിലാണ് ടോള്‍ പിരിവ് ഒഴിവാക്കിയത്. 

വെളളപ്പൊക്കത്തെ തുടര്‍ന്ന്സംസ്ഥാനത്തെ ജനങ്ങള്‍ വീടുകള്‍ ഉപേക്ഷിച്ച് സുരക്ഷിത കേന്ദ്രങ്ങളില്‍ അഭയം തേടിയിരുന്നു. മഴ മാറുകയും വെളളക്കെട്ട് ശമിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ഇവര്‍ തിരിച്ച് വീടുകളിലേക്കും മറ്റ് സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്കും മാറുന്നത് ആരംഭിച്ചിരിക്കുകയാണ്.ഈ സാഹചര്യത്തില്‍ ദുരിതാശ്വാസ നടപടി എന്ന നിലയിലാണ് ദേശീയ പാതയിലെ ടോള്‍ പിരിവ് ഒഴിവാക്കാന്‍ അധികൃതര്‍  തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com