പ്രളയ​ദുരന്തത്തിനിടെ എടിഎം തട്ടിപ്പ്; കാർഡ് ബ്ലോക്കായെന്നറിയിച്ച് വിവരങ്ങൾ ചോർത്തി പണം തട്ടിയെടുക്കുന്നു 

എടിഎം കാർഡ് ബ്ലോക്കായിരിക്കുന്നെന്നും കാർഡ് വിവരങ്ങൾ നൽകിയാൽ പ്രശ്നം പരിഹരിക്കാമെന്നും പറഞ്ഞുകൊണ്ടുള്ളതാണ് ഫോൺ വിളികൾ
പ്രളയ​ദുരന്തത്തിനിടെ എടിഎം തട്ടിപ്പ്; കാർഡ് ബ്ലോക്കായെന്നറിയിച്ച് വിവരങ്ങൾ ചോർത്തി പണം തട്ടിയെടുക്കുന്നു 

കൊച്ചി:  പ്രളയ​ദുരന്തത്തിനിടെ എടിഎം കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്ന സംഘങ്ങള്‍ സജീവം. എടിഎം കാർഡ് ബ്ലോക്കായിരിക്കുന്നെന്നും കാർഡ് വിവരങ്ങൾ നൽകിയാൽ പ്രശ്നം പരിഹരിക്കാമെന്നും പറഞ്ഞുകൊണ്ടുള്ളതാണ് ഫോൺ വിളികൾ. എസ്ബിഐയിൽ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞാണ് ഇവർ സ്വയം പരിചയപ്പെടുത്തുന്നത്. 

ഫോൺ സംഭാഷണം അവസാനിക്കുന്നതിന് മുമ്പ് പണം നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇത്തരം ഫോൺ കോളുകൾ വരുത്തിവയ്ക്കുന്നത്.‌ അക്കൗണ്ട് വിവരങ്ങളോ രഹസ്യ നമ്പറോ ആവശ്യപ്പെട്ട് ഉപഭോക്താക്കളെ ബാങ്ക് ബന്ധപ്പെടാറില്ലെന്ന് അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ നിരന്തരം അയക്കുന്നുണ്ടെങ്കിലും യാഥാർത്ഥ്യം മനസിലാക്കാതെ തട്ടിപ്പിനിരയാകുന്നവർ നിരവധിയാണ്. പ്രളയക്കെടുതിയില്‍ സര്‍വതും നഷ്ടപ്പെട്ടു നില്‍ക്കുന്ന ആളുകളിലേക്കാണ്‌ പണം അപഹരിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ഇത്തരം ശ്രമങ്ങൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com