കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പിടികിട്ടാപുള്ളി അബുലൈസ് പിടിയില്‍ 

കോഴിക്കോട് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) സംഘമാണ് ഇയാളെ പിടികൂടിയത്
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പിടികിട്ടാപുള്ളി അബുലൈസ് പിടിയില്‍ 

തൃശൂര്‍: 2013 മുതല്‍ ഒളിവിലായിരുന്ന സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി അബുലൈസിനെ പിടികൂടി. കോഴിക്കോട് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) സംഘമാണ് ഇയാളെ പിടികൂടിയത്. തൃശൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ നാലാം പ്രതിയാണ് അബുലൈസ്.  

കൊഫെപോസ ചുമത്തിയിരുന്ന പിടികിട്ടാപ്പുളളിയായ അബുലൈസ് ദുബായില്‍ ഒളിവിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും 2017 ജനുവരിയിലും ഏപ്രിലിലും ഇയാള്‍ കേരളത്തിലെത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com