ഇന്ത്യ സ്വീകരിക്കുമെങ്കില്‍ യുഎന്‍ കേരളത്തിന് സഹായം നല്‍കും, പ്രളയം രാജ്യാന്തര ഏജന്‍സി അന്വേഷിക്കണം എന്ന് ശശി തരൂര്‍

കേരളത്തിന് പിന്തുണയര്‍പ്പിച്ച് യുഎന്നും വിദേശ രാജ്യങ്ങളും പ്രഖ്യാപിച്ച ധനസഹായം സ്വീകരിക്കേണ്ടതില്ലെന്ന കടുംപിടുത്തം തുടരുകയാണ് കേന്ദ്ര സര്‍ക്കാര്‍
ഇന്ത്യ സ്വീകരിക്കുമെങ്കില്‍ യുഎന്‍ കേരളത്തിന് സഹായം നല്‍കും, പ്രളയം രാജ്യാന്തര ഏജന്‍സി അന്വേഷിക്കണം എന്ന് ശശി തരൂര്‍

ഇന്ത്യ സ്വീകരിക്കുകയാണ് എങ്കില്‍ യുഎന്‍ കേരളത്തിന് ധനസഹായം നല്‍കാന്‍ തയ്യാറാണ് എന്ന് ശശി തരൂര്‍. വിദേശ സഹായം തേടാന്‍ ഇന്ത്യ തയ്യാറാവണം എന്നും തരൂര്‍ ആവശ്യപ്പെട്ടു. 

യുഎയിയുടെ 700 കോടിയുടെ സാമ്പത്തിക സഹായം എന്ന വിവാദത്തില്‍ പ്രതികരണത്തിന് ഇല്ല. കേരളം നേരിട്ട പ്രളയത്തിന്റെ കാരണങ്ങളെ കുറിച്ച് അന്താരാഷ്ട്ര ഏജന്‍സികളെ ഉള്‍പ്പെടുത്തി സ്വതന്ത്ര അന്വേഷണം നടത്തണം എന്ന് ശശി തരൂര്‍ പറഞ്ഞു. 

കേരളത്തിന് പിന്തുണയര്‍പ്പിച്ച് യുഎന്നും വിദേശ രാജ്യങ്ങളും പ്രഖ്യാപിച്ച ധനസഹായം സ്വീകരിക്കേണ്ടതില്ലെന്ന കടുംപിടുത്തം തുടരുകയാണ് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ചോദ്യം ചെയ്ത് സിപിഐ നേതാവ് ബിനോയ് വിശ്വം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. പ്രളയം മൂലമുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് എടുക്കുന്നതിന് മുന്‍പ് സഹായം നിഷേധിച്ചത് നിയമ വിരുദ്ധമാണെന്നാണ് സുപ്രീംകോടതിയില്‍ ബിനോയ് വിശ്വം ചൂണ്ടിക്കാണിക്കുന്ന വാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com