എലിപ്പനി പ്രതിരോധം: ഡോക്‌സിസൈക്‌ലിന്‍ കഴിക്കേണ്ട വിധം  

ക്യാമ്പുകളില്‍ കഴിയുന്നവര്‍  മലിനജലത്തിലിറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ എലിപ്പനി പ്രതിരോധത്തിനായുള്ള 100 ഗ്രാമിന്റെ ഡോക്‌സിസൈക്‌ലിന്‍ ഗുളികകള്‍ ആഴ്ചയില്‍ 2 എണ്ണം കഴിക്കേണ്ടതാണെന്ന് സംസ്ഥാന സര്‍ക്കാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വെള്ളപ്പൊക്കത്തോടനുബന്ധിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍  മലിനജലത്തിലിറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ എലിപ്പനി പ്രതിരോധത്തിനായുള്ള 100 ഗ്രാമിന്റെ ഡോക്‌സിസൈക്‌ലിന്‍ ഗുളികകള്‍ ആഴ്ചയില്‍ 2 എണ്ണം കഴിക്കേണ്ടതാണെന്ന് സംസ്ഥാന സര്‍ക്കാര്‍. 


ഇതില്‍ വീഴ്ച വരുത്തിയവര്‍ക്ക് എലിപ്പനിയുടെ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അപകട സാധ്യത കുറയുന്നതുവരെയോ 6 ആഴ്ചയോ ഡോക്‌സിസൈക്‌ലിന്‍ ഗുളികകള്‍ തുടരേണ്ടതാണ്. ഇത് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ എര്‍പ്പെട്ടിരിക്കുന്നവരും ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരും മലിനജലവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും അധികൃതര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com