ഓണപ്പരീക്ഷ ഒഴിവാക്കിയേക്കും; നിര്‍ദേശവുമായി പൊതുവിദ്യാഭ്യാസ, ഹയര്‍ സെക്കന്‍ഡറി വകുപ്പുകള്‍

ഓണപ്പരീക്ഷ ഒഴിവാക്കി പകരം ക്ലാസ് തുടങ്ങുവാനുള്ള നിര്‍ദേശമാണ് പൊതുവിദ്യാഭ്യാസ, ഹയര്‍സെക്കന്ററി വകുപ്പുകള്‍ മുന്നോട്ടു വെച്ചിരിക്കുന്നത്
ഓണപ്പരീക്ഷ ഒഴിവാക്കിയേക്കും; നിര്‍ദേശവുമായി പൊതുവിദ്യാഭ്യാസ, ഹയര്‍ സെക്കന്‍ഡറി വകുപ്പുകള്‍

തിരുവനന്തപുരം: പ്രളയ കെടുതിയുടെ ആഘാതത്തില്‍ കേരളം നില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തവണ ഓണപ്പരീക്ഷ ഒഴിവാക്കിയേക്കുമെന്ന് സൂചന. ഓണപ്പരീക്ഷ ഒഴിവാക്കി പകരം ക്ലാസ് തുടങ്ങുവാനുള്ള നിര്‍ദേശമാണ് പൊതുവിദ്യാഭ്യാസ, ഹയര്‍സെക്കന്ററി വകുപ്പുകള്‍ മുന്നോട്ടു വെച്ചിരിക്കുന്നത്. 

ഈ മാസം 29ന് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന ഉന്നത തല യോഗത്തിലായിരിക്കും ഇതു സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക. പ്രളയത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകം നഷ്ടപ്പെട്ടിട്ടുണ്ട്. മഴയും പ്രളയവും മൂലം സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു. ഇതിനാല്‍ പരീക്ഷയ്ക്ക് ആവശ്യമായ പാഠഭാഗങ്ങള്‍ പഠിപ്പിച്ച് തീര്‍ന്നിട്ടുമില്ല.

ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് പരീക്ഷ വേണ്ടെന്ന് വയ്ക്കാന്‍ നിര്‍ദേശം ഉയര്‍ന്നത്. ഓണാവധി കഴിഞ്ഞ് ആഗസ്റ്റ് 31ന് ഓണപ്പരീക്ഷ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ഓണം, ക്രിസ്മസ് പരീക്ഷകള്‍ നടത്തുന്നത് അധിക ചിലവാണെന്ന വിലയിരുത്തലും സര്‍ക്കാരിനുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com