ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഹസനും വീട് നിര്‍മിച്ചു നല്‍കും; ഓരോ വീടുവീതം നിര്‍മിച്ചുനല്‍കാന്‍ അഞ്ചുലക്ഷം രൂപ വീതം കൈമാറും

പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ വീട് നിര്‍മ്മിച്ചു നല്‍കും
ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഹസനും വീട് നിര്‍മിച്ചു നല്‍കും; ഓരോ വീടുവീതം നിര്‍മിച്ചുനല്‍കാന്‍ അഞ്ചുലക്ഷം രൂപ വീതം കൈമാറും

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ വീട് നിര്‍മ്മിച്ചു നല്‍കും. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം എം ഹസന്‍ എന്നിവരാണ് ഇതിന് തയ്യാറായത്. മൂന്നുനേതാക്കളുടെ കുടുംബങ്ങളും ഓരോ വീടുവീതം വെച്ചുനല്‍കാനുളള അഞ്ചുലക്ഷം രൂപ വീതമാണ് കൈമാറുക. ചൊവ്വാഴ്ച കേരളത്തില്‍ എത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇവരില്‍ നിന്ന് തുക ഏറ്റുവാങ്ങും.

ദുരന്തബാധിതര്‍ക്ക് 1000 വീട് നിര്‍മ്മിച്ചു നല്‍കാന്‍ കെപിസിസി തീരുമാനിച്ചിരുന്നു. ഇതിന് പുറമേയാണ് നേതാക്കള്‍ സ്വന്തം നിലയില്‍ വീടുനിര്‍മ്മിച്ച് നല്‍കാന്‍ തയ്യാറായത്. കെപിസിസി നിര്‍മ്മിച്ചുനല്‍കുന്ന 1000 വീടുകള്‍ക്കുളള ധനശേഖരണത്തിന്റെ ഉദ്ഘാടനം രാഹുല്‍ ഗാന്ധി നിര്‍വഹിക്കും. ചെങ്ങന്നൂരില്‍ ആദ്യം എത്തുന്ന രാഹുല്‍ ഗാന്ധി തുടര്‍ന്ന് ആലപ്പുഴ, എറണാകുളം, വയനാട്ട് ഉള്‍പ്പെടെ പ്രളയക്കെടുതി നേരിട്ട പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com