ഓണാവധി കഴിഞ്ഞാലും 300 സ്‌കൂളുകള്‍ ചൊവ്വാഴ്ച തുറക്കില്ല

ഓണാവധി കഴിഞ്ഞാലും 300 സ്‌കൂളുകള്‍ ചൊവ്വാഴ്ച തുറക്കില്ല
ഓണാവധി കഴിഞ്ഞാലും 300 സ്‌കൂളുകള്‍ ചൊവ്വാഴ്ച തുറക്കില്ല


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ണാ​​​വ​​​ധി​​​ക്കു​​ശേ​​​ഷം ചൊവ്വാഴ്ച സ്കൂൾ തുറക്കുമെങ്കിലും മു​​ന്നൂ​​റോ​​ളം സ്കൂ​​​ളു​​​ക​​​ൾ തു​​​റ​​​ക്കു​​ന്ന​​തു വൈ​​​കും. ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കുന്നതിനെ തുടർന്നാണ് ഈ സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമാകാത്തത്. കു​​​ട്ട​​​നാ​​​ട്ടി​​​ൽ നൂ​​​റോ​​​ളം സ്കൂ​​​ളു​​​ക​​​ളി​​​ൽ ഇ​​​നി​​യും വെ​​​ള്ള​​​മി​​​റ​​​ങ്ങി​​​യി​​​ട്ടി​​​ല്ല. പ്ര​​​ള​​​യ​​​ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ തു​​​റ​​​ക്കു​​​ന്ന സ്കൂ​​​ളു​​​ക​​​ളി​​​ൽ ആ​​​ദ്യ ര​​​ണ്ടു ദി​​​വ​​​സം കു​​​ട്ടി​​​ക​​​ളു​​​ടെ ആ​​​ത്മ​​​വി​​​ശ്വാ​​​സം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ​​​രി​​​ശീ​​​ല​​​ന​​​മാ​​​കും ന​​​ട​​​ത്തു​​​ക​​​യെ​​​ന്നു പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ കെ.​​​വി. മോ​​​ഹ​​​ൻ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു. മാ​​​ന​​​സി​​​ക ഉ​​​ല്ലാ​​​സ​​​ത്തി​​​നും പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കും. പ്ര​​​ള​​​യമു​​​ണ്ടാ​​​ക്കി​​​യ ഭീ​​​തി​​​യി​​​ൽ നി​​​ന്നു കു​​​ട്ടി​​​ക​​​ളെ ക​​​ര​​​ക​​​യ​​​റ്റു​​​ക​​​യാ​​​ണു ല​​​ക്ഷ്യം. 

ഈ ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്കൂ​​​ളു​​​ക​​​ളി​​​ൽ 29ന് ​​​പി​​​ടി​​​എ യോ​​​ഗ​​​ങ്ങ​​ൾ ചേ​​​രും. ഓ​​​രോ സ്കൂ​​​ളി​​​​ലെ​​​യും സാ​​​ഹ​​​ച​​​ര്യം മ​​​ന​​​സി​​​ലാ​​​ക്കി​​​യാ​​​കും മു​​​ന്നോ​​​ട്ടു​​പോ​​​കു​​​ക. ഓ​​​ണ​​പ്പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്ന​​​തി​​​നു പ​​​കു​​​തി​​​യോ​​​ളം വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ സ​​​ജ്ജ​​​മ​​​ല്ലെ​​​ന്നും പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ പ​​​റ​​​ഞ്ഞു.

 കു​​​ട്ട​​​നാ​​​ട് മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള നൂ​​​റോ​​​ളം സ്കൂ​​​ളു​​​ക​​​ളാ​​​ണ് ഇ​​​പ്പോ​​​ഴും പ്ര​​​ള​​​യത്തി​​​ൽ​​​പ്പെ​​​ട്ടുകി​​​ട​​​ക്കു​​​ന്ന​​​ത്. ഈ ​​​സ്കൂ​​​ളു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന കു​​​ട്ടി​​​ക​​​ൾ​​​ക്ക് സ​​​മാ​​​ന്ത​​​ര​​​മാ​​​യി ക്ലാ​​​സു​​​ക​​​ൾ ഒ​​​രു​​​ക്കാ​​​നാ​​​ണ് അ​​​ധി​​​കൃ​​​ത​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ഇ​​​തി​​​നു സാ​​​ധി​​​ക്കാ​​​ത്ത നി​​​ര​​​വ​​​ധി സ്കൂ​​​ളു​​​ക​​​ളു​​​ണ്ട്. 

ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​മ്പു​​​ക​​​ളാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്കൂ​​​ളു​​​ക​​​ൾ​​ക്കു പ​​ക​​രം മ​​​റ്റു സൗ​​ക​​ര്യ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി ക്ലാ​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​ണു ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. ക്യാ​​​മ്പു​​​ക​​​ളി​​​ൽ നി​​​ന്ന് ആ​​​ളു​​​ക​​​ൾ വീ​​​ടു​​​ക​​​ളി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യാ​​​ൽ മാ​​​ത്ര​​​മേ പ​​​ഴ​​​യ​​​തു​​​പോ​​​ലെ ക്ലാ​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​നാ​​​കൂഓ​​​ണ​​പ്പ​​​രീ​​​ക്ഷ, യു​​​വ​​​ജ​​​നോ​​​ത്സ​​​വം തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ളെക്കു​​​റി​​​ച്ചു തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​തി​​​നാ​​​യി നാ​​​ളെ വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി പ്ര​​​ഫ.​​​ സി.​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ യോ​​​ഗം ചേ​​​രും. 30ന് ​​​അ​​​ധ്യാ​​​പ​​​ക പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ യോ​​​ഗം ചേ​​​രു​​​ന്നു​​​ണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com