കയ് മെയ് മറന്ന് ഓടുന്നതിനിടെ കേടായ കാക്കി, സൗജന്യമായി നല്‍കുമെന്ന് ഡിജിപി

രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങവെ കേടുപാടുകള്‍ സംഭവിച്ച യൂണിഫോമിന് പകരം സൗജന്യമായി പുതിയത് നല്‍കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു
കയ് മെയ് മറന്ന് ഓടുന്നതിനിടെ കേടായ കാക്കി, സൗജന്യമായി നല്‍കുമെന്ന് ഡിജിപി

തിരുവനന്തപുരം: പ്രളയത്തില്‍ നിന്നും നിരവധി ജീവനുകളെ പിടിച്ചു കയറ്റുകയായിരുന്നു കേരള പൊലീസ്. കയ് മെയ് മറന്നുള്ള പ്രവര്‍ത്തനം. ഈ ഓട്ടത്തിന് ഇടയില്‍ യൂണിഫോമിന് കേടുപാടുകള്‍ പറ്റിയെങ്കില്‍ പേടിക്കേണ്ടെന്ന് പൊലീസുകാരോട് ഡിജിപ്. പുതിയത് സൗജന്യമായി നല്‍കും.

രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങവെ കേടുപാടുകള്‍ സംഭവിച്ച യൂണിഫോമിന് പകരം സൗജന്യമായി പുതിയത് നല്‍കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. ജില്ലാ പൊലീസ് മേധാവിമാര്‍ക്ക ഡിജിപി ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി.

രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിന് പുറമെ, വീടുകളുടെ ശുചീകരണ പ്രവര്‍ത്തനത്തിലും പൊലീസ് സജീവമായി തങ്ങളുടെ പങ്കുവഹിക്കുന്നുണ്ട്. നാല്‍പതിനായിരത്തോളം പൊലീസുകാരാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. ദുരിതത്തിന്റെ ആഘാതങ്ങളില്‍ നിന്നും ഇനിയും വിട്ടുമാറാത്ത പ്രദേശങ്ങളില്‍ പൊലീസിന്റെ സേവനം ഇപ്പോഴും ലഭ്യമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com