വെള്ളത്തിന് അടിയില്‍ പ്രാണന് വേണ്ടി പിടയവെ രക്ഷയ്‌ക്കെത്തിയ കൈകള്‍, ആശുപത്രി കിടക്കില്‍ ഇരുന്ന് കൈകൂപ്പി ഗീത

വെള്ളത്തിനടിയില്‍ പ്രാണന് വേണ്ടി പിടയുകയായിരുന്ന ഗീതയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു അര്‍ത്തുങ്കല്‍ ആയിരംതൈ സ്വദേശി ക്ലമന്റിന്റെ മനസാന്നിധ്യം
വെള്ളത്തിന് അടിയില്‍ പ്രാണന് വേണ്ടി പിടയവെ രക്ഷയ്‌ക്കെത്തിയ കൈകള്‍, ആശുപത്രി കിടക്കില്‍ ഇരുന്ന് കൈകൂപ്പി ഗീത

ചെങ്ങന്നൂര്‍: പ്രയാര്‍ പാണക്കാട്ടില്‍ വീടിനുള്ളില്‍ മൂന്ന് ദിവസമായി കുടുങ്ങിയവരെ ലക്ഷ്യം വെച്ചായിരുന്നു ബോട്ടുകള്‍ അവിടേക്കെത്തുന്നത്. മൂന്ന് കുടുംബങ്ങളെ അവര്‍ രക്ഷിച്ച് ബോട്ടിലേക്ക് കയറ്റി. പക്ഷേ മാടവനപ്പടിക്ക് സമീപം എത്തിയപ്പോള്‍ ചുഴിയില്‍പ്പെട്ട് വലിയ മരത്തില്‍ ഇടിച്ച് ബോട്ട് പിളര്‍ന്നു. ആ സമയം വെള്ളത്തിനടിയില്‍ പ്രാണന് വേണ്ടി പിടയുകയായിരുന്ന ഗീതയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു അര്‍ത്തുങ്കല്‍ ആയിരംതൈ സ്വദേശി ക്ലമന്റിന്റെ മനസാന്നിധ്യം. 

26 പേരായിരുന്നു ബോട്ട് തകര്‍ന്നതോടെ വെള്ളത്തിലേക്ക് വീണത്. വെള്ളത്തില്‍ വീണവരെ താങ്ങിയെടുത്ത് അടുത്തുള്ള മതിലില്‍ പിടിപ്പിച്ചു. എല്ലാവരും രക്ഷപ്പെട്ടുവെന്ന് കരുയപ്പോഴാണ് ഗീതയെ കാണാനില്ലെന്ന് അറിയുന്നത്. അതോടെ ക്ലമന്റ് വെള്ളത്തിനടിയിലേക്ക് ചാടി. ഈ സമയം പ്രാണന് വേണ്ടി പിടയുകയായിരുന്നു ഗീത. 

അപ്പോഴേക്കും ഗീതയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. എല്ലാവരേയും രക്ഷപെടുത്തി ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു. മൂന്ന് ദിവസം ഗീത ബോധമില്ലാതെ കിടന്നു. ജീവന്‍ രക്ഷിച്ച കമന്റിനെ കാണണം എന്ന് ഗീത ആവശ്യം ഉന്നയിച്ചു. അതോടെ ഗീതയുടെ മകന്‍ ക്ലമന്റുമായി ഫോണില്‍ സംസാരിച്ചു. ഗീതയുടെ ആശുപത്രിക്കിടയ്ക്ക് അരികിലേക്ക് ക്ലമന്റ് എത്തി. 

മരണത്തില്‍ നിന്നും കോരിയെടുത്ത രക്ഷകനെ കണ്ട അവര്‍ കരച്ചിലടക്കാനാവാതെ കൈകൂപ്പി. രണ്ട് ലക്ഷം രൂപയുടെ ബോട്ടായിരുന്നു ക്ലമന്റിന്റെ തകര്‍ന്നത്. എന്നാല്‍ ബോട്ട് പോയതില്‍ പ്രശ്‌നമില്ല, കുറേ പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചല്ലോ എന്നാണ് ക്ലമന്റ് പറയുന്നത്...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com