ഈ ദിവസം മറ്റ് വാഹനങ്ങള്‍ ഒഴിവാക്കൂ; ടിക്കറ്റിന് പകരം ബക്കറ്റ്; കാരുണ്യയാത്രയുമായി സ്വകാര്യബസ്സുകള്‍

കാസര്‍കോഡ്, കണ്ണൂര്‍ എന്നീ രണ്ടു ജില്ലകളില്‍ ആഗസ്റ്റ് 30 നും, ബാക്കിയുള്ള 12 ജില്ലകളില്‍ സെപ്തംബര്‍ മൂന്നിനും കാരുണ്യയാത്ര നടത്തും
ഈ ദിവസം മറ്റ് വാഹനങ്ങള്‍ ഒഴിവാക്കൂ; ടിക്കറ്റിന് പകരം ബക്കറ്റ്; കാരുണ്യയാത്രയുമായി സ്വകാര്യബസ്സുകള്‍


കൊച്ചി: കേരളത്തില്‍ പ്രളയ ദുരിതത്താല്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്കു വേണ്ടി സഹായവുമായി കേരള സ്‌റ്റേറ്റ് പ്രൈവറ്റ്‌ ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിന് വേണ്ടി പതിനായിരത്തോളം സ്വകാര്യ ബസുകള്‍ ഒരു ദിവസം കാരുണ്യയാത്ര നടത്തും.

കാസര്‍കോഡ്, കണ്ണൂര്‍ എന്നീ രണ്ടു ജില്ലകളില്‍ ആഗസ്റ്റ് 30 നും, ബാക്കിയുള്ള 12 ജില്ലകളില്‍ സെപ്തംബര്‍ മൂന്നിനും കാരുണ്യയാത്ര നടത്തും.

തൃശൂരില്‍ ചേര്‍ന്ന ഫെഡറേഷന്റെ സ്‌റ്റേറ്റ് കൗണ്‍സില്‍ യോഗമാണ് തീരുമാനമെടുത്തത്. 14 ജില്ലകളില്‍ നിന്നും സ്വരൂപിക്കുന്ന തുക ബഹു മുഖ്യമന്ത്രിക്ക് സൗകര്യപ്രദമാകുന്ന ദിവസം തിരുവനന്തപുരത്ത് ചേരുന്ന ഫെഡറേഷന്റെ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വെച്ച് സംസ്ഥാനഭാരവാഹികള്‍ മുഖ്യമന്ത്രിക്ക് നേരിട്ട് ഫണ്ട് കൈമാറും.

സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ടവര്‍ക്ക് സഹായം ചെയ്യേണ്ടത് തങ്ങളുടെ കടമയാണന്ന് ബസുടമകള്‍ പറഞ്ഞു.വിദ്യാര്‍ത്ഥികള്‍ അന്നേ ദിവസം കണ്‍സഷന്‍ ഒഴിവാക്കിയും സ്വന്തം വാഹനങ്ങളില്‍ സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി കാരുണ്യ യാത്ര നടത്തുന്ന ബസുകളില്‍ യാത്ര ചെയ്തും പരമാവധി തുക സ്വരൂപിക്കുന്നതിന് സഹകരിക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com