ഒരു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്കു നല്‍കണം; കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥി പ്രവേശനത്തിന് കര്‍ശന ഉപാധിയുമായി സുപ്രിം കോടതി

ന്യൂഡല്‍ഹി: കണ്ണൂര്‍ മെഡിക്കല്‍ കോളജ് ഈ വര്‍ഷം പ്രവേശന നടപടികളുമായി മുന്നോട്ടുപോവാന്‍ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കണമെന്ന് സുപ്രിം കോടതി. പ്രവേശനത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിലാണ് ഉത്തരവ്.

വിദ്യാര്‍ഥി പ്രവേശനത്തില്‍ വീഴ്ച വരുത്തിയതിന് കണ്ണൂര്‍ മെഡിക്കല്‍ കോളജിന് ഒരു കോടി 20 ലക്ഷം രൂപ പിഴയാണ് സുപ്രിം കോടതി വിധിച്ചത്. ഇതില്‍ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് കൈമാറണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. 

സെപ്റ്റംബര്‍ 20 ന് ഉള്ളില്‍ തുക കൈമാറണം. 10 ലക്ഷം രൂപ വീതം സുപ്രീം കോടതി ബാര്‍ അസോസിയേഷനും അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷനും നല്‍കാനും നിര്‍ദേശമുണ്ട്. 

സുപ്രീം കോടതി പുറത്താക്കിയ വിദ്യാര്‍ഥികള്‍ക്ക്, ഈടാക്കിയ ഫീസിന്റെ ഇരട്ടി തുക തിരികെ നല്‍കണം. സെപ്റ്റംബര്‍ 3 ന് അകം വിദ്യാര്‍ഥികള്‍ക്ക് തുക നല്‍കിയതിന്റെ രേഖകള്‍ പ്രവേശന മേല്‍നോട്ട സമിതിക്ക് കൈമാറിയാല്‍ ഈ വര്‍ഷം കോളജില്‍ പ്രവേശനം നടത്താമെന്ന് കോടതി വ്യക്തമാക്കി. പ്രവേശന മേല്‍നോട്ട സമിതി നിശ്ചയിച്ചതിനേക്കാള്‍ ഒരു രൂപ പോലും വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കരുത് എന്ന് സുപ്രീം കോടതി കോളജിനു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com