തിരുവനന്തപുരം: പ്രളയകാലത്ത് ഡാമുകള്‍ ഒരുമിച്ച് തുറന്നുവിട്ടതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ പി.സദാശിവത്തിന് നിവേദനം നല്‍കി. സഹായ ധനവിതരണത്തിന് ട്രൈബ്യൂണല്‍ രൂപീകരിക്കണം, ദുരിതാശ്വാസത്തിനായി പ്രത്യേക അക്കൗണ്ട് രൂപീകരിക്കണമെന്നും അദ്ദേഹം നിവേദനത്തില്‍ ആവശ്യപ്പെട്ടു.
കേരളത്തെ മുക്കിയ മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്നും ഡാമുകള്‍ ഒരുമിച്ച് തുറന്നുവിട്ടതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയതെന്നും പ്രതിപക്ഷ നേതാവ് നേരത്തെ ആരോപിച്ചിരുന്നു. ജല-വൈദ്യുതി വകുപ്പുകളുടെ അനാസ്ഥതയാണ് വലിയ ദുരത്തിന് കാരണമായത് എന്നും ചെന്നിത്തല ല കുറ്റപ്പെടുത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ