ഒരു സമുദായനേതാവ്, രാജാവ്, തന്ത്രി; മൂന്നു പേര്‍ ചേര്‍ന്ന് കേരളത്തെ കുട്ടിച്ചോറാക്കി; രൂക്ഷവിമര്‍ശനവുമായി വെള്ളാപ്പള്ളി

നവോത്ഥാനമൂല്യങ്ങളുടെ പിന്‍തുടര്‍ച്ചക്കാരാണ്, ഇപ്പോള്‍ ഇറങ്ങി നടക്കുന്നവരല്ല കേരളത്തിന്റെ ശക്തിയെന്ന് വെള്ളാപ്പള്ളി
ഒരു സമുദായനേതാവ്, രാജാവ്, തന്ത്രി; മൂന്നു പേര്‍ ചേര്‍ന്ന് കേരളത്തെ കുട്ടിച്ചോറാക്കി; രൂക്ഷവിമര്‍ശനവുമായി വെള്ളാപ്പള്ളി

തിരുവനന്തപുരം: ശബരിമല സമരത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒരു സമുദായ നേതാവും രാജാവും തന്ത്രിയും ചേര്‍ന്നപ്പോള്‍ കേരളം കുട്ടിച്ചോറായെന്ന് വെള്ളാപ്പള്ളി വിമര്‍ശിച്ചു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സമുദായ നേതാക്കളുടെ യോഗത്തിലാണ് എന്‍എസ്എസിനെ പേരെടുത്ത് പറയാതെ വെള്ളാപ്പള്ളിയുടെ വിമര്‍ശനം. എന്‍എസ്എസ് യോഗം ബഹിഷ്‌കരിച്ചിരുന്നു.

നവോത്ഥാനമൂല്യങ്ങളുടെ പിന്‍തുടര്‍ച്ചക്കാരാണ്, ഇപ്പോള്‍ ഇറങ്ങി നടക്കുന്നവരല്ല കേരളത്തിന്റെ ശക്തിയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇത് ഭക്തിയല്ല വിഭക്തിയാണെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com