യാത്രക്കാർ ശ്രദ്ധിക്കുക; പാലരുവി എക്സ്പ്രസ് മൂന്നുമണിക്കൂർ പിടിച്ചിടും; ശബരി എക്സ്പ്രസിൽ അധിക കോച്ച് തുടരുമെന്നും റെയിൽവേ

പാലരുവി എക്സ്പ്രസ് മൂന്നുമണിക്കൂർ പിടിച്ചിടും; ശബരി എക്സ്പ്രസിൽ അധിക കോച്ച് തുടരുമെന്നും റെയിൽവേ
യാത്രക്കാർ ശ്രദ്ധിക്കുക; പാലരുവി എക്സ്പ്രസ് മൂന്നുമണിക്കൂർ പിടിച്ചിടും; ശബരി എക്സ്പ്രസിൽ അധിക കോച്ച് തുടരുമെന്നും റെയിൽവേ

തിരുവനന്തപുരം: പാലക്കാട്​-പുനലൂർ പാലരുവി എക്​സ്​പ്രസിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്. ജനുവരി ഒന്ന്, മൂന്ന്, നാല്,അഞ്ച് തീയതികളിൽ അറ്റകുറ്റപ്പണികൾ കാരണം പാലരുവി കായംകുളത്ത് യാത്ര അവസാനിപ്പിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഈ ദിവസങ്ങളിൽ ട്രെയിൻ കായംകുളം-കരുനാഗപ്പള്ളി ​സെക്ഷനിൽ മൂന്ന്​ മണിക്കൂർ പിടിച്ചിട്ട ശേഷം യാത്ര തുടരും. ഇന്നു മുതൽ പാലരുവി എക്സ്പ്രസ് തിരുനെൽവേലി വരെ ദീർഘിപ്പിട്ടുണ്ട്. 

അതിനിടെ ഷൊർണൂരിൽ സ്റ്റോപ്പ് നിർത്തലാക്കിയ ധൻബാദ്​-ആലപ്പുഴ, ആലപ്പുഴ-ധൻബാദ്​ എക്​സ്​പ്രസുകൾക്ക്​ വടക്കാഞ്ചേരി, ഒറ്റപ്പാലം സ്​റ്റേഷനുകളിൽ അധിക സ്​റ്റോപ്പ്​ അനുവദിച്ചു.  1.48 ന്​ വട​ക്കാഞ്ചേരിയിൽ എത്തുന്ന ധൻബാദ്​ -ആലപ്പുഴ എക്​സ്​പ്രസ്​ (13351) 1.50 ന്​ യാത്ര തുടരും.  വൈകുന്നേരം 3.15 ന്​ വടക്കാഞ്ചേരിയിലെത്ത ട്രെയിൻ 3.17 ന്​ യാത്ര പുനരാരംഭിക്കും. രാവിലെ 8.40 ന്​ വടക്കാഞ്ചേരിയിലെത്തുന്ന ആലപ്പുഴ-ധൻബാദ്​ എക്​സ്​പ്രസ്​ (13352 ) 8.42 ന്​ യാത്ര പുനരാരംഭിക്കും. ഒറ്റപ്പാലം റെയിൽവേ സ്​റ്റേഷനിൽ രാവിലെ 10.16 ന്​ എത്തി, 10.18 ന്​ യാത്ര തുടരും.   2018 ഏപ്രിൽ ഒന്നു മുതലാണ്​ പുതിയ ക്രമീകരണം പ്രാബല്യത്തിൽ വരിക. 

തിരുവൈരാണികുളം  മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്​ മൂന്ന്​ ട്രെയിനുകൾക്ക്​ ആലുവയിൽ ഡിസംബർ 22 മുതൽ ജനുവരി ഒന്നുവരെ  താത്​കാലിക സ്​റ്റോപ്പ്​ അനുവദിച്ചതായും റെയിൽവേ അറിയിച്ചു. 12696 തിരുവനന്തപുരം-ചെന്നെ സൂപ്പർ ഫാസ്​റ്റ്​ (രാ​ത്രി 10.05), 12081 കണ്ണൂർ-തിരുവനന്തപുരം ജനശതാബ്​ദി (രാവിലെ 9.02), 12082 തിരുവനന്തപുരം -കണ്ണൂർ ജനശതാബ്​ദി (വൈകുന്നേരം 7.01) എന്നീ ട്രെയിനുകൾക്കാണ്​  ഒരു മിനിട്ട്​  സ്​റ്റോപ്പുണ്ടാവുക. 
 
യാത്രക്കാരുടെ തിരക്ക്​ ശക്​തമായി തുടരുന്നതിനാൽ  ​ഹൈദരാബാദ്​ -തിരുവനന്തപരും ശബരി എക്​സ്​പ്രസ്​ (17230), തിരുവനന്തപുരം-ഹൈദരാബാദ്​ ശബരി എക്​സ്​പ്രസ്​ (17229 )എന്നീ ട്രെയിനുകളിൽ ഏർപ്പെടുത്തിയ അധിക കോച്ചുകളുടെ സമയപരിധി ദീർഘിപ്പിച്ചതായും റെയിൽവേ അറിയിച്ചു. ഹൈദ്രാബാദ്​ -തിരുവനന്തപരും എക്​സ്​പ്രസിൽ 2019 ജനുവരി ഒന്നുവരെയും തിരുവനന്തപുരം-ഹൈദ്രാബാദ്​ എക്​സ്​പ്രസിൽ 04.01.2019 ജനുവരി നാല്​ വരെയുമാണ്​ ഒരു സ്ലീപ്പർ​ കോച്ച്​ അധികമായുണ്ടാവുക. 
  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com