സൗജന്യപാസുകളും കണ്‍സെഷനുകളും നിര്‍ത്തണം; താത്കാലിക ജീവനക്കാരെ പിരിച്ചുവിടണം; സര്‍ക്കാരിന് ടോമിന്‍ ജെ തച്ചങ്കരിയുടെ കത്ത് 

സൗജന്യപാസുകളും കണ്‍സെഷനുകളും നിര്‍ത്തണം - താത്കാലിക ജീവനക്കാരെ പിരിച്ചുവിടണം - സര്‍ക്കാരിന് ടോമിന്‍ ജെ തച്ചങ്കരിയുടെ കത്ത് 
സൗജന്യപാസുകളും കണ്‍സെഷനുകളും നിര്‍ത്തണം; താത്കാലിക ജീവനക്കാരെ പിരിച്ചുവിടണം; സര്‍ക്കാരിന് ടോമിന്‍ ജെ തച്ചങ്കരിയുടെ കത്ത് 

തിരുവനന്തരപുരം: കെഎസ്ആര്‍ടിസിയുടെ സൗജന്യപാസുകളും കണ്‍സെഷനുകളും നിര്‍ത്തണമെന്ന ആവശ്യവുമായി എംഡി ടോമിന്‍ തച്ചങ്കരി. അല്ലെങ്കില്‍ കണ്‍സെഷന്‍ തുക സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കണം. ആവശ്യമില്ലാത്ത താത്കാലിക ജീവനക്കാരെ പിരിച്ചുവിടണമെന്നും മെക്കാനിക്കല്‍ ജോലികള്‍ പുറം കരാര്‍ നല്‍കാന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് തച്ചങ്കരി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

നിലവില്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്ന സൗജന്യയാത്ര അവസാനിപ്പിക്കണം, അതോടൊപ്പം തന്നെ  മറ്റുപല കാറ്റഗറികളിലുള്ളവര്‍ക്ക് കെഎസ്ആര്‍ടിസി സൗജന്യപാസുകള്‍ അനുവദിച്ചിട്ടുണ്ട്. ഇത് അവസാനിപ്പിക്കണം. അല്ലെങ്കില്‍ ഈ തുക നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. നിലവില്‍ ഇത് അവസാനിപ്പിച്ചാല്‍ തന്നെ ബോര്‍ഡിന്‌
പ്രതിവര്‍ഷശം 64 കോടി രൂപ ലാഭിക്കാന്‍ കഴിയുമെന്നും തച്ചങ്കരി പറയുന്നു.

8000ത്തിലധികം വരുന്ന ആവശ്യമില്ലാത്ത താത്കാലിക ജീവനക്കാരെ പിരിച്ചുവിടാന്‍ അനുവദിക്കണം. അല്ലെങ്കില്‍ അവര്‍ക്ക് പകരം തൊഴില്‍ നല്‍കുകയോ കോര്‍പ്പറേഷന് തുല്യമായ തുക അനുവദിക്കണമെന്നും തച്ചങ്കരി പറയുന്നു. പുതിയ ബസ്സുകള്‍ കടം എടുത്തുവാങ്ങുന്നത് അവസാനിപ്പിക്കണമെന്നും ഇനി വാടകയ്ക്ക് മാത്രമെ  ബസ്സുകള്‍ നിരത്തിലിറക്കേണ്ടതുള്ളുവെന്നും തച്ചങ്കരി കത്തില്‍ ആവശ്യപ്പെടുന്നു.

നിലവില്‍ കെഎസ്ആര്‍ടിസിയുടെ വര്‍ക്കുഷോപ്പുകളില്‍ പകുതിയിലധികവും പ്രവര്‍ത്തിക്കുന്നില്ല. അതുമൂലം ബോര്‍ഡിന് ഉണ്ടാകുന്നത് വലിയ നഷ്ടമാണ്. ഈ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയുടെ മെക്കാനിക്കല്‍ ജോലികള്‍ പുറം കരാറിന് നല്‍കണം. ഡയറക്ടര്‍മാരായി പ്രൊഫഷണല്‍സിനെ നിയമിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.  എംഡിയായി ചുമതലയേറ്റ ശേഷം ബോര്‍ഡിനുണ്ടാക്കിയ ലാഭവും കത്തില്‍ വ്യക്തമാക്കുന്നുണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com