'കാക്കിക്കുള്ളിലെ കലാഹൃദയങ്ങള്‍'; സ്റ്റേഷനില്‍ നാടന്‍ പാട്ടിന് താളമടിച്ച് പൊലീസുകാര്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

പരിയാരം പൊലീസ് സ്റ്റേഷനാണ് സ്ഥലം, പാടുന്നത് പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ സുരേഷ് പള്ളിയറ.
'കാക്കിക്കുള്ളിലെ കലാഹൃദയങ്ങള്‍'; സ്റ്റേഷനില്‍ നാടന്‍ പാട്ടിന് താളമടിച്ച് പൊലീസുകാര്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

പൊലീസിന്റെ കാക്കിയെടുത്തിട്ടാല്‍ പിന്നെ പാട്ടും ഡാന്‍സും സിനിമയൊന്നും പാടില്ലെന്നും മസിലുപിടിച്ച് നടക്കണമെന്നുമൊക്കെയാണ് ചിലരുടെയൊക്കെ ധാരണ. എന്നാല്‍ കാക്കിക്കുള്ളിലെ കലാഹൃദയങ്ങള്‍ക്ക് അങ്ങനെ മിണ്ടാതിരിക്കാന്‍ പറ്റുമോ! നല്ല പാട്ടു കേട്ടാല്‍ അവര്‍ ലയിച്ചിരിക്കും, കൂടെ പാടും, കയ്യടിച്ച് പ്രോത്സാഹിപ്പിക്കും... അങ്ങനെയൊരു പൊലീസ് സ്റ്റേഷന്‍ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. 

പരിയാരം പൊലീസ് സ്റ്റേഷനാണ് സ്ഥലം, പാടുന്നത് പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ സുരേഷ് പള്ളിപ്പാറ. ചില പൊലീസുകാര്‍ കണ്ണടച്ച് പാട്ട് ആസ്വദിക്കുന്നു, ചിലര്‍ താളമടിച്ച് പ്രോത്സാഹിപ്പിക്കുന്നു. സുരേഷ് തന്നെയാണ് വീഡിയോ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. കൂടെ ഇങ്ങനെയൊരി കുറിപ്പും: 

പരിയാരം പൊലീസ് സ്‌റ്റേഷനില്‍ പ്രിയ സുഹൃത്തും താവം ഗ്രാമവേദിയുടെ കലാകാരനുമായ പ്രജീഷേട്ടനെ കാണാന്‍ പോയപ്പോള്‍ അദ്ധേഹത്തിന്റെ സുഹത്തുക്കളായ പൊലീസുകാര്‍ ആവിശ്യപ്പെട്ടപ്പോള്‍ പാടിയ ..പാലോം പാലോം എന്ന പാട്ട്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com